വിംബിള്‍ഡണ്‍: ആദ്യ റൗണ്ട് കടന്ന് ജോക്കോവിച്ച്, ഒപ്പം ചരിത്രനേട്ടവും

Published : Jun 27, 2022, 11:08 PM IST
വിംബിള്‍ഡണ്‍: ആദ്യ റൗണ്ട് കടന്ന് ജോക്കോവിച്ച്, ഒപ്പം ചരിത്രനേട്ടവും

Synopsis

ആദ്യ റൗണ്ട് ജയത്തോടെ മറ്റൊരു ചരിത്ര നേട്ടം കൂടി ജോക്കോ സ്വന്തമാക്കി. ആദ്യ റൗണ്ട് ജയത്തോടെ പുരുഷ-വനിതാ താരങ്ങളില്‍ നാലു ഗ്രാന്‍സ്ലാമുകളിലും സിംഗിള്‍സില്‍ 80 ജയങ്ങള്‍ വീതം സ്വന്തമാക്കുന്ന ആദ്യ ടെന്നീസ് താരമെന്ന റെക്കോര്‍ഡാണണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്‍റെ തുടര്‍ച്ചയായ 22-ാം ജയമാണിത്.

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ആദ്യ റൗണ്ടില്‍ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ച് വിറച്ച് ജയിച്ചു. ദക്ഷിണ കൊറിയന്‍ താരം 81-ാം റാങ്കുകാരനായ വോണ്‍ സൂണ്‍ വൂവിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിലായിരുന്നു ജോക്കോയുടെ വിജയം. സ്കോര്‍ 6-3, 3-6, 6-3, 6-4.

ആദ്യ റൗണ്ട് ജയത്തോടെ മറ്റൊരു ചരിത്ര നേട്ടം കൂടി ജോക്കോ സ്വന്തമാക്കി. ആദ്യ റൗണ്ട് ജയത്തോടെ പുരുഷ-വനിതാ താരങ്ങളില്‍ നാലു ഗ്രാന്‍സ്ലാമുകളിലും സിംഗിള്‍സില്‍ 80 ജയങ്ങള്‍ വീതം സ്വന്തമാക്കുന്ന ആദ്യ ടെന്നീസ് താരമെന്ന റെക്കോര്‍ഡാണണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്‍റെ തുടര്‍ച്ചയായ 22-ാം ജയമാണിത്.

വിംബിള്‍ഡണില്‍ തുടര്‍ച്ചയായ നാലാം കിരീടം തേടിയിറങ്ങിയ ജോക്കോക്കെതിരെ വൂ മികച്ച പോരാട്ടം കാഴ്ചവെച്ചു. ആദ്യ സെറ്റ് അനായാസം ജോക്കോ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിലെ ജോക്കോയുടെ നാലാം ഗെയിം ബ്രേക്ക് ചെയ്ത വൂ സെറ്റ് സ്വന്തമാക്കി അട്ടിമറി സൂചനകള്‍ നല്‍കി.

എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ തന്‍റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ജോക്കോ വൂവിന് തിരിച്ചുവരാന്‍ അവസരം നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി. വിംബിള്‍ഡണ് മുമ്പ് ഗ്രാസ് കോര്‍ട്ടില്‍ പരിശീലന മത്സരങ്ങളൊന്നും കളിക്കാതെയാണ് ജോക്കോ എത്തിയത്.

കൊവിഡ് വാക്സീൻ: ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി, യുഎസ് ഓപ്പണിൽ കളിക്കാൻ അനുവദിക്കില്ല

ഹര്‍ക്കാസ് പുറത്ത്

ജോക്കോവിച്ച് ആദ്യ റൗണ്ട് കടമ്പ കടന്നപ്പോള്‍ ഏഴാം സീഡ് പോളണ്ടിന്‍റെ ഹ്യൂബര്‍ട്ട് ഹര്‍ക്കാസിന് അടിതെറ്റി, 37ാം റാങ്കുകാരനായ ഡിവിഡോവിച്ച് ഫോകിന ഹര്‍ക്കാസിനെ അഞ്ച് സെറ്റ് ത്രില്ലറില്‍ അട്ടിമറിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോര്‍ 6-7, 4-6, 5-7, 6-2, 6-7.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആശിഷ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് കാര്‍ഡിഫ് വേദിയാകും; ടൂര്‍ണമെന്റിന് ശനിയാഴ്ച്ച തുടക്കം
യുദ്ധഭീതിക്കിടെ ആശ്വാസവാര്‍ത്ത, ദുബായില്‍ കുടുങ്ങിയ ബാഡ്മിന്‍റൺ താരം പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി