Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സീൻ: ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി, യുഎസ് ഓപ്പണിൽ കളിക്കാൻ അനുവദിക്കില്ല

ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പണിലും സമാന അവസ്ഥയായിരുന്നു നൊവാക് ജോക്കോവിച്ചിന്

US ban fuels Novak Djokovic Wimbledon 2022 motivation
Author
London, First Published Jun 26, 2022, 10:43 AM IST

ലണ്ടന്‍: കൊവിഡ് വാക്സീൻ(Covid Vaccine) എടുക്കാത്ത ടെന്നിസ് സൂപ്പർതാരം നൊവാക് ജോക്കോവിച്ചിന്(Novak Djokovic) വീണ്ടും തിരിച്ചടി. ജോക്കോയെ ഇത്തവണത്തെ യുഎസ് ഓപ്പണിൽ(US Open 2022) കളിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇതേ കാരണത്താൽ ഓസ്ട്രേലിയൻ ഓപ്പണും ജോക്കോവിച്ചിന് നഷ്ടമായിരുന്നു.

നാളെ തുടങ്ങുന്ന വിംബിൾഡൻ ടെന്നിസ് ചാമ്പ്യൻഷിപ്പിനുള്ള  അവസാനവട്ട തയ്യാറെടുപ്പിലാണ് സൂപ്പർതാരം നൊവാക് ജോക്കോവിച്ച്. അതിനിടയിലാണ് തിരിച്ചടിയുടെ വാർത്തയും സെർബിയൻ താരത്തെ തേടിയെത്തുന്നത്. ഓഗസ്റ്റ് 29ന് തുടങ്ങുന്ന യുഎസ് ഓപ്പണിൽ താരത്തിന് പങ്കെടുക്കാനാവില്ല. ജോക്കോവിച്ച് ഇതുവരെ കൊവിഡ് വാക്സീൻ എടുക്കാത്തതാണ് കാരണം. യുഎസ് ഓപ്പൺ നഷ്ടമാകുന്നതിലെ നിരാശ ജോക്കോ മറച്ചുവച്ചില്ല. 'പങ്കെടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല' എന്നും ജോക്കോവിച്ച് പറഞ്ഞു. അതേസമയം അമേരിക്കന്‍ വിലക്ക് വിംബിൾഡനില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രചോദനമാകുന്നതായി ജോക്കോ വ്യക്തമാക്കി. വിംബിൾഡനില്‍ നിലവിലെ ചാമ്പ്യനാണ് ജോക്കോവിച്ച്. 

ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പണിലും സമാന അവസ്ഥയായിരുന്നു നൊവാക് ജോക്കോവിച്ചിന്. മത്സരത്തിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിൽ വിമാനമിറങ്ങിയെങ്കിലും വാക്സീൻ വിഷയത്തിൽ ആർക്കും ഇളവ് നൽകാനാവില്ലെന്ന് ഓസ്ട്രേലിയൻ ഭരണകൂടം തീരുമാനിച്ചതോടെ ജോക്കോവിച്ചിന് തിരികെ മടങ്ങേണ്ടി വന്നിരുന്നു. 

വിംബിള്‍ഡണ്‍ മത്സരക്രമമായി; ക്വാര്‍ട്ടറില്‍ ജോക്കോവിച്ച്- അല്‍ക്കറാസ് പോരാട്ടം പ്രതീക്ഷിക്കാം

Follow Us:
Download App:
  • android
  • ios