അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്ക്

By Web TeamFirst Published Mar 24, 2023, 2:55 AM IST
Highlights

ട്രാൻസ്‌ജെൻഡർ അത്ലറ്റുകളുടെ യോഗ്യതാ മാന ദണ്ഡങ്ങളേക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളിലെത്താന്‍ വിശദമായ പഠനം നടത്തുമെന്നും ലോര്‍ഡ് കോ

മാഞ്ചെസ്റ്റര്‍: അന്താരാഷ്ട്ര മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്കുമായി ലോക അത്‌ലറ്റിക്‌സ് കൌണ്‍സില്‍. മാർച്ച് 31 മുതൽ പ്രായ പൂര്‍ത്തിയായ ഒരു ട്രാന്‍സ് ജെന്‍ഡര്‍ അത്ലറ്റുകളേയും വനിതാ വിഭാഗങ്ങളില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ലോക അത്ലറ്റിക്സ് കൌണ്‍സില്‍ പ്രസിഡന്‍റെ ലോര്‍ഡ് കോ വിശദമാക്കി. ട്രാൻസ്‌ജെൻഡർ അത്ലറ്റുകളുടെ യോഗ്യതാ മാന ദണ്ഡങ്ങളേക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളിലെത്താന്‍ വിശദമായ പഠനം നടത്തുമെന്നും ലോര്‍ഡ് കോ വ്യക്തമാക്കി. എല്ലാക്കാലവും വേണ്ടന്നല്ല പറയുന്നതെന്നും ലോര്‍ഡ് കോ വ്യാഴാഴ്ച വ്യക്തമാക്കി.

നേരത്തെയുണ്ടായിരുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ് അത്ലറ്റുകള്‍ക്ക് അവരുടെ രക്ത്തിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് മത്സരിക്കുന്നതിന് മുന്‍പുള്ള 12 മാസങ്ങളില്‍ തുടര്‍ച്ചയായി 5 ല്‍ നിര്‍ത്തുകയാണെങ്കില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുമതി ഉണ്ടായിരുന്നു. സ്ത്രീ വിഭാഗത്തെ സംരക്ഷിക്കാനുള്ള പൊതു തത്വത്തില്‍ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും ലോര്‍ഡ് കോ വിശദമാക്കി. നിലവിൽ കായികരംഗത്ത് അന്താരാഷ്‌ട്ര തലത്തിൽ മത്സരിക്കുന്ന ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളില്ലെന്നും ലോര്‍ഡ് കോ കൂട്ടിച്ചേര്‍ത്തു.

ലോക അത്‌ലറ്റിക്‌സ് കൗൺസിലും അനുവദിച്ചിട്ടുള്ള രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാനും കൌണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിലും അന്താരാഷ്ട്ര തലത്തിൽ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നതിന് രണ്ട് വർഷത്തേക്ക് ഈ പരിധിയിൽ തുടരണമെന്നും കൌണ്‍സില്‍ വ്യക്തമാക്കി. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ച് 400 മീറ്റർ മുതൽ ഒരു മൈൽ വരയുള്ള മത്സരങ്ങളിലായിരുന്നു നിയന്ത്രണം. നേരത്തെ മത്സരിച്ചിരുന്ന താരങ്ങള്‍ക്കായി ഇടക്കാല വ്യവസ്ഥകള്‍ അവതരിപ്പിക്കാനും കൌണ്‍സിലില്‍ തീരുമാനമായി. 

click me!