World Athletics Championship 2022 : നീരജ് ചോപ്രയുടെ ഫൈനല്‍ കടുക്കും; പ്രധാന എതിരാളികള്‍ ചില്ലറക്കാരല്ല!

By Jomit JoseFirst Published Jul 23, 2022, 6:53 PM IST
Highlights

സീസണില്‍ 93.07 മീറ്റര്‍ ദൂരം കണ്ടെത്തി ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സും 90.88 മീറ്റര്‍ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാഡ്‌ലേയുമാണ് നീരജ് ചോപ്രയ്‌ക്ക് മുന്നിലുള്ളവര്‍

ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ(World Athletics Championship 2022) ഇന്ത്യയുടെ പ്രതീക്ഷകളത്രയും ഒറ്റപ്പേരിലേക്ക് കേന്ദ്രീകരിക്കുകയാണ്. പുരുഷന്‍മാരുടെ ജാവലിനില്‍ ഒളിംപിക്‌സ് സ്വര്‍ണ നേട്ടം ആവര്‍ത്തിക്കാന്‍ നീരജ് ചോപ്ര(Neeraj Chopra) നാളെ ഇറങ്ങും. ഞായറാഴ്‌ച രാവിലെ ഇന്ത്യന്‍സമയം 7.05നാണ് കലാശപ്പോര് തുടങ്ങുക. കരിയറിലെ ആദ്യ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ യോഗ്യതാറൗണ്ടിൽ നീരജ് ചോപ്രയ്‌ക്ക് ഒറ്റ ത്രോ മതിയായിരുന്നു. എന്നാല്‍ ഫൈനല്‍ പോര് കടുക്കും. 

പ്രധാന വെല്ലുവിളി ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സ്

സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ നീരജ് ചോപ്ര. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സും 90.88 മീറ്റര്‍ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാഡ്‌ലേയുമാണ് നീരജിന് മുന്നിലുള്ളവര്‍. ഫൈനലിലും നിലവിലെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സ് ആയിരിക്കും ഇരുപത്തിനാലുകാരനായ നീരജിന് വലിയ വെല്ലുവിളി ഉയര്‍ത്തുക. യോഗ്യതാ റൗണ്ടില്‍ 89.91 മീറ്ററുമായി പീറ്റേഴ്‌സ് ഒന്നാമതും 88.39 മീറ്റർ ദൂരത്തോടെ നീരജ് രണ്ടാം സ്ഥാനത്തുമായിരുന്നു. കരിയറില്‍ 89.94 മീറ്ററാണ് നീരജിന്‍റെ മികച്ച ദൂരം. ഒറിഗോണില്‍ നീരജ് ചോപ്ര 90 മീറ്റര്‍ മാര്‍ക്ക് പിന്നിടുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. പീറ്റേഴ്‌‌സിന് പുറമെ കലാശപ്പോരില്‍ മറ്റ് ചിലരും നീരജ് ചോപ്രയ്‌ക്ക് കടുത്ത മത്സരം കാഴ്‌ചവെക്കാന്‍ സാധ്യതയുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം. 

ഫൈനലിൽ നീരജ് ചോപ്രയുടെ പ്രധാന എതിരാളികൾ

1. ആൻഡേഴ്സൻ പീറ്റേഴ്സ്

സീസൺ ബെസ്റ്റ്: 93.07 മീറ്റർ
യോഗ്യതാ റൗണ്ട്: 89.91 മീറ്റർ, ഒന്നാംസ്ഥാനം

2. ജൂലിയൻ വെബർ

സീസൺ ബെസ്റ്റ്: 89.54 മീറ്റർ
യോഗ്യതാ റൗണ്ട്: 85.23

3. യാക്കൂബ് വാഡെൽജ്
സീസൺ ബെസ്റ്റ്: 90.88 മീറ്റർ
യോഗ്യതാ റൗണ്ട്: 85.23 മീറ്റർ 

4. ഒലിവർ ഹെലാൻഡർ

സീസൺ ബെസ്റ്റ്: 89.83 മീറ്റർ
യോഗ്യതാ റൗണ്ട്: 82.41

രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ ചുമലിലേറി നീരജ് ചോപ്ര, ലോക ഫൈനല്‍ നാളെ; കാത്തിരിക്കുന്നത് റെക്കോര്‍ഡ്

click me!