176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടും എണ്ണും. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്. പാലാ കാര്‍മല്‍ പബ്ലിക്ക് സ്ക്കൂളിലാണ് വോട്ടെണ്ണല്‍.

01:35 PM (IST) Sep 27
നിറഞ്ഞ ആത്മവിശ്വാസത്തില്‍ നിന്ന് നിരാശയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് യുഡിഎഫ് ക്യാമ്പില്‍ കണ്ടത്.പൂര്‍ണ വിജയപ്രതീക്ഷയുമായി വീട്ടില് നിന്നിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ തിരിച്ചടിയെന്ന് തുറന്നു സമ്മതിച്ചു.ആഹ്ലാദപ്രകടനം നടത്താനും ലഡുവിതരണം ചെയ്യാനും തയ്യാറായി വന്ന പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ തന്നെ കളം വിട്ടു
01:03 PM (IST) Sep 27
ജോസ് കെ.മാണിയുടെ ബൂത്തിൽ ജോസ് ടോം 10 വോട്ടിന് പിന്നിൽ.
12:56 PM (IST) Sep 27
2016നേക്കാള്‍ 6777 വോട്ട് ബിജെപിക്ക് കുറഞ്ഞു .
12:46 PM (IST) Sep 27
ജനവിധി മാനിക്കുന്നതായി ജോസ് കെ.മാണി. വീഴ്ച ഉണ്ടെങ്കില്‍ തിരുത്തും. ബിജെപി വോട്ട് എൽഡിഎഫിന് വിറ്റെന്ന് ജോസ് കെ.മാണി. ബിജെപിയുടെ പതിനായിരം വോട്ട് കുറഞ്ഞെന്ന് ജോസ് കെ.മാണി.
12:46 PM (IST) Sep 27
54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് മോചനമായെന്ന് മാണി സി.കാപ്പന്‍.
12:41 PM (IST) Sep 27
കെഎം മാണി അല്ലാതെ പാലായിൽ നിന്നുള്ള ആദ്യ എംഎൽഎ. പാലായില്‍ ചരിത്രം കുറിച്ച് എല്‍ഡിഫ് സ്ഥാനാര്‍ത്ഥി പാലായില്‍ വിജയിച്ചു. 2247 വോട്ടിനാണ് മാണി സി കാപ്പന്‍റെ വിജയം. 54137വോട്ടുകളാണ് കാപ്പന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51194 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.
12:26 PM (IST) Sep 27
മാണിയുടെ വീടിന് മുന്നിൽ ആഹ്ലാദപ്രകടനം ആഹ്ളാദ പ്രകടനത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുമ്ടായി.
12:19 PM (IST) Sep 27
22 ബൂത്തുകള്‍ മാത്രം എണ്ണാന്‍ ബാക്കിയുള്ളപ്പോള്‍ മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു. 11ാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 3027 ആണ് കാപ്പന്‍റെ ലീഡ്. പത്താം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4296 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയിരുന്നു.
രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നിവ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ മുത്തോലി യുഡിഎഫിന് ലീഡ് നല്‍കി. പാല, മീനച്ചില്‍ പഞ്ചായത്തുകളുടെ വിവരം ലഭ്യമായിട്ടില്ല.
ആകെ വോട്ട്
യുഡിഎഫ്- ജോസ് ടോം- 44411
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 47438
എന്‍ഡിഎ-എന്‍ ഹരി- 14994
12:06 PM (IST) Sep 27
രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം , ഭരണങ്ങാനം, കരൂര്‍ പഞ്ചായത്തുകളില്‍ എൽഡിഎഫ് മുന്നിലെത്തി . രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി . 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു . ഭരണങ്ങാനം പഞ്ചായത്തിൽ മാണി സി.കാപ്പന് 807 വോട്ടിന്‍റെ ലീഡ് . ഭരണങ്ങാനത്ത് കെ.എം.മാണിക്ക് 419 വോട്ടിന്‍റെയും തോമസ് ചാഴികാടന് 2758 വോട്ടിന്‍റെയും ലീഡുണ്ടായിരുന്നു . പാലാ നഗരസഭയിലും ജോസ് ടോം പിന്നില്‍ പോകുമെന്ന് യുഡിഎഫ് വിലയിരുത്തൽ .
12:03 PM (IST) Sep 27
കേരള കോൺഗ്രസിലെ തര്‍ക്കം തിരിച്ചടിയായെന്ന് ജോസഫ് വാഴയ്ക്കന്‍. ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കിയെന്ന് വാഴയ്ക്കന്‍.
11:58 AM (IST) Sep 27
ഇതുവരെ 126 ബൂത്ത് എണ്ണിത്തീര്‍ന്നു. 4296 വോട്ടിന്‍റെ ലീഡുമായി മാണി സി. കാപ്പന്‍ മുന്നേറുകയാണ്. ഇനി 50 ബൂത്തുകള്‍ മാത്രമാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്. പാലാ നഗരസഭയിലും മാണി സി.കാപ്പന് മേൽക്കൈനേടുകയാണ്. ആദ്യമായി ഒരു റൗണ്ടിൽ ജോസ് ടോമിന് ലീഡ് നേടി. എട്ടാം റൗണ്ടിൽ 576 വോട്ടിന് മുന്നിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി. കരൂര്‍, മുത്തോലി പഞ്ചായത്തുകളിലെ വോട്ടുകളാണ് എട്ടാം റൗണ്ടില്‍ എണ്ണിയത്.
11:52 AM (IST) Sep 27
11:50 AM (IST) Sep 27
70 ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി. കാപ്പന്‍റെ ലീഡ് വീണ്ടും കൂടി. ഒമ്പതാം ഘട്ടം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4296 വോട്ടിന്‍റെ വ്യക്തമായ ലീഡ് എല്‍ഡിഎഫ് നിലനിര്‍ത്തുന്നുണ്ട്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ പാല നഗരസഭയിലും എല്‍ഡിഎഫ് മുന്നേറുകയാണ്..
ആകെ വോട്ട്
യുഡിഎഫ്- ജോസ് ടോം- 34905
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 39201
എന്‍ഡിഎ-എന്‍ ഹരി- 12191
11:50 AM (IST) Sep 27
വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 4390 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.
ആകെ വോട്ട്
യുഡിഎഫ്- ജോസ് ടോം- 26687
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 31077
എന്‍ഡിഎ-എന്‍ ഹരി- 9618
11:43 AM (IST) Sep 27
തുടര്‍ച്ചയായി ലീഡ് നില ഉയര്‍ത്തിയ മാണി സി കാപ്പന്‍റെ ലീഡ് 3724 ആയി കുറഞ്ഞു. എട്ടാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് എല്‍ഡിഎഫ് നിലനിര്‍ത്തുന്നുണ്ട്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.
ആകെ വോട്ട്
യുഡിഎഫ്- ജോസ് ടോം- 30879
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 34603
എന്‍ഡിഎ-എന്‍ ഹരി- 11010
11:36 AM (IST) Sep 27
11:34 AM (IST) Sep 27
വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 4390 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.
ആകെ വോട്ട്
യുഡിഎഫ്- ജോസ് ടോം- 26687
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 31077
എന്‍ഡിഎ-എന്‍ ഹരി- 9618
11:05 AM (IST) Sep 27
വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 4197 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.
ആകെ വോട്ട്
യുഡിഎഫ്-ജോസ് ടോം- 22278
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 26384
എന്‍ഡിഎ-എന്‍ ഹരി- 8258
10:58 AM (IST) Sep 27
രാമപുരം , കടനാട് , മേലുകാവ് , മൂന്നിലവ് , തലനാട് പഞ്ചായത്തുകളില്‍ എൽഡിഎഫ് മുന്നിലെത്തി. രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി. 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു. പാലാ നഗരസഭയിലും ജോസ് ടോം പിന്നില്‍ പോകുമെന്ന് യുഡിഎഫ് വിലയിരുത്തൽ.
10:51 AM (IST) Sep 27
വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 4106 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.
ആകെ വോട്ട്
യുഡിഎഫ്- ജോസ് ടോം- 18627
എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 22384
എന്‍ഡിഎ- എന്‍ ഹരി-6875
10:46 AM (IST) Sep 27
വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 3757 ആയി. അഞ്ച് ഘട്ടം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.
10:44 AM (IST) Sep 27
10:41 AM (IST) Sep 27
വോട്ടെണ്ണല്‍ ഘട്ടത്തില്‍ മാണി സി കാപ്പന്‍റെ ലീഡ് ആദ്യമായി കുറഞ്ഞെങ്കിലും വീണ്ടും മുന്നേറ്റം. ലീഡ് 3404ആയി. അഞ്ച് ഘട്ടം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.
10:32 AM (IST) Sep 27
വോട്ടെണ്ണല്‍ ഘട്ടത്തില്‍ മാണി സി കാപ്പന്‍റെ ലീഡ് ആദ്യമായി കുറഞ്ഞു. ലീഡ് 3208 ല്‍ നിന്ന് 2832 ആയി കുറഞ്ഞു. ഭരണങ്ങാനം പഞ്ചായത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അതേസമയം രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.
10:27 AM (IST) Sep 27
ജോസ് വിഭാഗത്തിനെതിരെ ജോസഫ് രംഗത്തെത്തി. ജോസ് കെ. മാണി വിഭാഗത്തിന്‍റെ വോട്ട് മറിഞ്ഞെന്ന് പിജെ.ജോസഫ് ആരോപിച്ചു. ബിജെപി വോട്ടുകള്‍ എൽഡിഎഫിന് മറിച്ചുനൽകിയെന്ന് ജോസ് ടോം ആരോപിച്ചു.
10:26 AM (IST) Sep 27
രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി. 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു.
10:23 AM (IST) Sep 27
രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ് ലീഡ് 3208 ആയി ഉയര്‍ന്നു. അഞ്ചാം റൗണ്ട് വോട്ടെണ്ണലിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.
10:18 AM (IST) Sep 27
10:16 AM (IST) Sep 27
രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ് ലീഡ് 3006 ആയി ഉയര്‍ന്നു. നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.
10:13 AM (IST) Sep 27
10:12 AM (IST) Sep 27
രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ് ലീഡ് 2766 ആയി ഉയര്‍ന്നു. നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.
10:09 AM (IST) Sep 27
10:08 AM (IST) Sep 27
കാപ്പന്‍റെ ലീഡ് 2445 ആയി ഉയര്‍ന്നു. നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്. രാമപുരം, കടനാട്, മേലുകാവിലും കാപ്പന് ലീഡ്. 2016ൽ മാണിക്ക് 305 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ് മേലുകാവ്. മേലുകാവില്‍ ചാഴികാടന് 1861 വോട്ടിന്‍റെ ലീഡ് കിട്ടിയിരുന്നു.
10:03 AM (IST) Sep 27
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതിന് പിന്നാലെ ലീഡ് 2181 ആയി ഉയര്‍ന്നു. മൂന്നാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡുയര്‍ത്തുകയാണ്. മേലുകാവിലും കാപ്പന് ലീഡ്. 2016ൽ മാണിക്ക് 305 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ്. മേലുകാവില്‍ ചാഴികാടന് 1861 വോട്ടിന്‍റെ ലീഡ് കിട്ടിയിരുന്നു.
09:58 AM (IST) Sep 27
ബിജെപി വോട്ടുകള്‍ എൽഡിഎഫിന് മറിച്ചുനൽകിയെന്ന് ജോസ് ടോം.
09:57 AM (IST) Sep 27
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതിന് പിന്നാലെ ലീഡ് 1570 ആയി ഉയര്‍ന്നു. മൂന്നാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.
ആകെ വോട്ടുകള്‍
ജോസ് ടോം- 8174
മാണി സി. കാപ്പന്‍- 8931
എന്‍ ഹരി- 3240
09:54 AM (IST) Sep 27
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങി. രണ്ടാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡ്. മാണി സി. കാപ്പന് 757 ആയി ഉയര്‍ന്നു.
ആകെ വോട്ടുകള്‍
ജോസ് ടോം- 8174
മാണി സി. കാപ്പന്‍- 8931
എന്‍ ഹരി- 3240
09:48 AM (IST) Sep 27
രണ്ടാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡ്. മാണി സി. കാപ്പന് ലീഡ് 757 ആയി ഉയര്‍ന്നു.
ആകെ വോട്ടുകള്‍
ജോസ് ടോം- 8174
മാണി സി. കാപ്പന്‍- 8931
എന്‍ ഹരി- 3240
09:42 AM (IST) Sep 27
എണ്ണുന്നത് കോൺഗ്രസ് സ്വാധീനമേഖലയിലെ വോട്ടല്ലെന്ന് UDF കൺവീനര്‍. യുഡിഎഫ് ഉടന്‍ മുന്നിലെത്തുമെന്നും ബെന്നി ബെഹനാന്‍. ആദ്യ റൗണ്ടിൽ നോട്ടയ്ക്ക് 64 വോട്ട്.
09:40 AM (IST) Sep 27
രണ്ടാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡ്. മാണി സി. കാപ്പന് 751 ആയി ഉയര്‍ന്നു.