
പാല: പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് , ടോം തോമസ് എന്ന അപരൻ.ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യുഡിഎഫ് ആരോപണം
ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങൾ.ജോസ് ടോമിന്‍റെ അപരൻ ടോം തോമസിനെ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടത് ളാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച്. എന്നാല്‍ ടോം തോമസ് ഉറപ്പിച്ചു പറയുന്നു തന്‍റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്ന്.
വോട്ടിംഗ് മെഷിനീല്‍ ജോസ് ടോമിന്‍റെ പേര് ഏഴാമതും ടോം തോമസിന്‍റെ പേര് ഒൻപതാമതുമാണ്.ഇത് ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ചോദ്യത്തിനും സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ ഉത്തരമുണ്ട്.
റബര്‍ കര്‍ഷകനാണ് ടോം തോമസ്.സൂഷ്മപരിശോധനാ വേളയില്‍ ജോസ് ടോമിന്‍റെ പത്രികയില്‍ പിഴവാരോപിച്ച് വരണാധികാരിക്ക് പരാതി നല്‍കിയതും ടോം തോമസാണ്. മണ്ഡലത്തില്‍ എത്ര വോട്ട് കിട്ടുമെന്നും സ്ഥാനാര്‍ത്ഥിക്ക് കൃത്യമായ കണക്കുണ്ട്.