പാലായിലെ പൈനാപ്പിൾ കച്ചവടക്കാർ തെരഞ്ഞെടുപ്പ് കാലം നല്ലകാലം

Published : Sep 21, 2019, 09:18 PM IST
പാലായിലെ പൈനാപ്പിൾ കച്ചവടക്കാർ തെരഞ്ഞെടുപ്പ് കാലം നല്ലകാലം

Synopsis

ചിഹ്നം പ്രഖ്യാപിച്ചപോൾ അതിന് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്ന് കച്ചവടക്കാർ അറിഞ്ഞില്ല.

പാലാ: കേരള കോൺഗ്രസിലെ തർക്കം മൂലം യുഡിഎഫ് ചിഹ്നം രണ്ടിലയ്ക്ക് പകരം പൈനാപ്പിളായതോടെ കോളടിച്ചത് പാലായിലെ പൈനാപ്പിൾ കർഷക‍ർക്കാണ്. യുഡിഫ് പ്രവർത്തകർ കൂട്ടത്തോടെ പൈനാപ്പിൽ വാങ്ങിയതോടെ പാലായിലെ പൈനാപ്പിൽ വിൽപ്പനയും കൂടി. 

ചിഹ്നം പ്രഖ്യാപിച്ചപോൾ അതിന് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്ന് കച്ചവടക്കാർ അറിഞ്ഞില്ല. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾക്കെത്തുന്ന പ്രവർത്തകരെല്ലാം പൈനാപ്പിൾ കയ്യിലെടുത്തതോടെ കച്ചവടക്കാർക്ക് ലോട്ടറിയടിച്ചു. റാലികളിലും വേദിയിലെ അലങ്കാരത്തിനുമെല്ലാം പൈനാപ്പിൾ സ്ഥാനം പിടിച്ചപ്പോൾ കച്ചവടം പൊടിപൊടിച്ചു.

 വിലകുറഞ്ഞതിന്‍റെ പ്രതിസന്ധിയൊക്കെ ചിഹ്നമായതോടെ മാറി എന്ന ആശ്വാസത്തിലാന്ന് പാലയിലെ കച്ചവടക്കാർ. ജോസ് ടോമിന്‍റെ ഭാഗ്യചിഹ്നമായലും അല്ലെങ്കിലും പൈനാപ്പിൽ ഇപ്പോൾ കച്ചവടക്കാരുടെ ഭാഗ്യചിഹ്നമാണ്.

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്