നിയമ വിരുദ്ധ കൊതുക് അഗർബത്തികൾ ഡെങ്കുവിനേക്കാൾ അപകടകരം: 70 ശതമാനം ഡോക്ടർമാരും മുന്നറിയിപ്പു നൽകുന്നു

Published : Jul 15, 2026, 11:03 PM IST
Illegal agarbathies

Synopsis

അംഗീകാരമില്ലാത്ത രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള നിയമ വിരുദ്ധ കൊതുക് അഗർബത്തികൾ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് 70 ശതമാനം ഡോക്ടർമാരും ചൂണ്ടിക്കാട്ടിയത്.

അനധികൃത അഗർബത്തി കൊതുകുതിരികൾ കൊതുകുകൾ ഉണ്ടാക്കുന്ന ഡെങ്കു, മലേറിയ പോലുള്ള രോഗങ്ങളേക്കാൾ വലിയ ആരോഗ്യ വെല്ലുവിളികൾ ഉയർത്തുന്നതായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വ്യവസായ മേഖലയിലെ സംഘടനയായ ഹോം ഇൻസെക്ട് കൺട്രോൾ അസോസ്സിയേഷൻ നടത്തിയ സമഗ്ര പൊതുജനാരോഗ്യ പഠനം ചൂണ്ടിക്കാട്ടുന്നു. അസോസ്സിയേഷനു വേണ്ടി വിപണി ഗവേഷണ കമ്പനിയായ കന്താർ നടത്തിയ സർവ്വേയിൽ പങ്കെടുത്ത 95 ശതമാനം വീടുകളിലും കഴിഞ്ഞ വർഷം മലേറിയയോ ഡെങ്കുവോ പോലുള്ള കൊതുകുജന്യ രോഗങ്ങൾ ഉണ്ടായിട്ടില്ല എന്നാണു വ്യക്തമായത്. അംഗീകാരമില്ലാത്ത രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള നിയമ വിരുദ്ധ കൊതുക് അഗർബത്തികൾ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് 70 ശതമാനം ഡോക്ടർമാരും ചൂണ്ടിക്കാട്ടിയത്. സിഗററ്റുവലി മൂലമുണ്ടാകുന്നതിനു സമാനമായ പ്രശ്നങ്ങളാവും ഇതുണ്ടാക്കുകയെന്ന് 67 ശതമാനം ഡോക്ടർമാരും അഭിപ്രായപ്പെട്ടു.

രാജ്യത്തെ 12 പട്ടണങ്ങളിലായി 1264 വീടുകളിലും 405 ഡോക്ടർമാർക്കിടയിലുമാണ് സർവ്വേ നടത്തിയത്. രാജ്യത്തെ കൊതുകുതിരി അഗർബത്തി വിപണി ഏകദേശം രണ്ടായിരം കോടി രൂപയുടേതാണെന്നാണ് കണക്കാക്കുന്നത്. ഇതിൽ 85 ശതമാനവും അനധികൃത ഉൽപ്പന്നങ്ങൾ മുന്നിട്ടു നിൽക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് സർക്കാരിന്റെ ഒരു അംഗീകാരവുമില്ല. നിർബന്ധമായിട്ടുള്ള സെൻട്രൽ ഇൻസെക്ടിസൈഡ്സ് രജിസ്ട്രേഷൻ ലേബലുകളില്ല എന്നതിനു പുറമെ ഇവയിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം എന്നു വെളിപ്പെടുത്തുന്നുമില്ല.

പരിശോധനകൾ നടത്തിയിട്ടില്ലാത്ത അനധികൃത കൊതുകുതിരികളാണ് പല പ്രാദേശിക കടകളിലും മരുന്നു കടകളിലും വിൽക്കുന്നതെന്ന് ഹോം ഇൻസെക്ട് കൺട്രോൾ അസോസ്സിയേഷൻ സെക്രട്ടറിയും ഡയറക്ടറുമായ ജയന്ത് ദേശ്പാണ്ഡേ ചൂണ്ടിക്കാട്ടി. ഇത്തരം ഉൽപ്പന്നങ്ങലിൽ സിഐആർ രജിസ്ട്രേഷൻ നമ്പർ ഉണ്ടോ എന്ന് ഉപഭോക്താക്കൾ പരിശോധിക്കണം. നിയമപരമായി നടത്തേണ്ട വെളിപ്പെടുത്തലുകൾ ഇവയിലുണ്ടോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊതുകിനെ പ്രതിരോധത്തിനായി ഉപയോഗിക്കുന്നവ ഡെങ്കു പോലുള്ളവയെ ചെറുക്കുന്നു എങ്കിലും ഇവയിൽ നിന്നുള്ള പുക സ്ഥിരമായി ശ്വസിക്കുന്നതിനെതിരെ കരുതൽ വേണമെന്ന് മഹീം എസ് എൽ രഹേജ ഹോസ്പിറ്റൽ ക്രിറ്റിക്കൽ കെയർ ഡയറക്ടർ ഡോ സഞ്ജിത്ത് ശശീധരൻ മുന്നറിയിപ്പു നൽകി.

PREV
Read more Articles on
click me!

Recommended Stories

ഒരു വർഷ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പഠിക്കാം
ഡിജിറ്റൽ ഔട്ട്‌ഡോർ പരസ്യ രംഗത്ത് മാറ്റത്തിന് വഴിയൊരുക്കി PickAdSpace