നാലുവർഷ ബിരുദമോ രണ്ടുവർഷ മാസ്റ്റേഴ്സ് ബിരുദമോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പഠനത്തിനും ഗവേഷണത്തിനും മികച്ച തൊഴിൽ സാധ്യതകൾക്കും വഴിയൊരുക്കുന്നതാണ് ഒരു വർഷ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ.

കേരളത്തിലെ ആദ്യ വൺ ഇയർ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ തുടങ്ങുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, യു.ജി.സി.യുടെ Postgraduate Curriculum Framework 2024, National Higher Education Qualifications Framework (NHEQF) എന്നിവയുടെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഒരു വർഷ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നത്.

നാലുവർഷ ബിരുദമോ രണ്ടുവർഷ മാസ്റ്റേഴ്സ് ബിരുദമോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പഠനത്തിനും ഗവേഷണത്തിനും മികച്ച തൊഴിൽ സാധ്യതകൾക്കും വഴിയൊരുക്കുന്നതാണ് ഒരു വർഷ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ.

കേരളത്തിലെ ബിരുദാനന്തര വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റത്തിന് തുടക്കമിടുന്നതാണ് ഈ പദ്ധതി. വിഷയാധിഷ്ഠിത മികവിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകൾ, ഇന്റർ ഡിസിപ്ലിനറി പഠനം, വ്യവസായ സഹകരണം, ഗവേഷണ പരിശീലനം എന്നിവ സംയോജിപ്പിച്ചാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ വഴക്കമുള്ളതും ബഹുവിഷയാധിഷ്ഠിതവും ആഗോള നിലവാരമുള്ളതുമാക്കി മാറ്റുകയെന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ദർശനത്തിന്റെ ഭാഗമാണ് ഈ സംരംഭവും.

School of Informatics, School of Computer Science and Engineering എന്നീ സ്കൂളുകൾക്ക് കീഴിൽ ഒരു വർഷ ദൈർഘ്യമുള്ള മൂന്ന് പ്രത്യേക മാസ്റ്റേഴ്സ് പ്രോഗ്രാമുകളാണ് ആരംഭിച്ചിരിക്കുന്നത്. ആധുനികവും വഴക്കമുള്ളതുമായ പാഠ്യപദ്ധതി, അഡ്വാൻസ്ഡ് കോഴ്സുകൾ, ഇന്റർ ഡിസിപ്ലിനറിയായ ഇലക്ടീവുകൾ, SWAYAM കോഴ്സുകൾ, ഗവേഷണ പ്രവർത്തനങ്ങൾ, വ്യവസായ ഇന്റേൺഷിപ്പുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. പ്രോജക്ട് അധിഷ്ഠിത പഠനത്തിന് പ്രാധാന്യം നൽകുന്നതിനാൽ വിദ്യാർത്ഥികൾക്ക് സൈദ്ധാന്തിക അറിവിനൊപ്പം പ്രായോഗിക വൈദഗ്ധ്യവും കൈവരിക്കാനാകും.

1. എം.എസ്.സി. എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി (School of Informatics)

ലോകമെമ്പാടുമുള്ള സർക്കാരുകളും വ്യവസായ സ്ഥാപനങ്ങളും നെറ്റ്-സീറോ ലക്ഷ്യത്തിലേക്കും സുസ്ഥിര വികസനത്തിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ സുസ്ഥിരതാ മേഖലയിലെ വിദഗ്ധർക്കുള്ള ആവശ്യകത വർധിച്ചുവരികയാണ്.

ESG റിപ്പോർട്ടിംഗ്, സർകുലർ ഇക്കോണമി, ലൈഫ് സൈക്കിൾ അസസ്മെന്റ് (LCA), സസ്റ്റൈനബിലിറ്റി അനലിറ്റിക്സ്, കാലാവസ്ഥാ പ്രതിരോധം, കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി, പരിസ്ഥിതി ഭരണനിർവഹണം, നയരൂപീകരണം, നെറ്റ്-സീറോ തന്ത്രങ്ങൾ തുടങ്ങിയ മേഖലകളിൽ Industry - ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനമാണ് ഈ കോഴ്സ് നൽകുന്നത്. പ്രായോഗിക പ്രോജക്ടുകൾ, യഥാർത്ഥ കേസ് സ്റ്റഡികൾ, വ്യവസായ വിദഗ്ധരുമായുള്ള സംവാദങ്ങൾ, ഗവേഷണാധിഷ്ഠിത പഠനം എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് കാര്യമായ അനുഭവസമ്പത്തും ലഭിക്കും.

സസ്റ്റൈനബിലിറ്റി ഓഫീസർ, ESG അനലിസ്റ്റ്, സസ്റ്റൈനബിലിറ്റി കൺസൾട്ടന്റ്, ക്ലൈമറ്റ് റിസ്ക് & കാർബൺ മാനേജ്മെന്റ് വിദഗ്ധൻ, എൻവയോൺമെന്റൽ മാനേജർ, CSR & ESG സ്പെഷ്യലിസ്റ്റ്, പോളിസി അനലിസ്റ്റ്, ഗവേഷകൻ എന്നീ നിലകളിൽ സർക്കാർ, വ്യവസായം, കൺസൾട്ടൻസി സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, വികസന മേഖല എന്നിവിടങ്ങളിൽ തൊഴിൽ സാധ്യതകളുണ്ട്.

2. എം.എസ്.സി. സൈബർ സെക്യൂരിറ്റി (School of Computer Science and Engineering)

ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർണായക അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാനും സൈബർ ഭീഷണികളെ നേരിടാനുമുള്ള സമഗ്ര പരിശീലനമാണ് ഈ പ്രോഗ്രാം നൽകുന്നത്.

കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ, നെറ്റ്‌വർക്ക് സെക്യൂരിറ്റി, ക്രിപ്‌റ്റോഗ്രഫി എന്നിവയ്ക്കൊപ്പം എതിക്കൽ ഹാക്കിംഗ് & പെനെട്രേഷൻ ടെസ്റ്റിംഗ്, AI for Cyber Security, Systems Security & Risk Analysis, Malware Analysis & Reverse Engineering, Mobile Application Security, Emerging Topics in Cyber Security തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നാം സെമസ്റ്ററിലെ മൈനർ പ്രോജക്ടും രണ്ടാം സെമസ്റ്ററിലെ മേജർ പ്രോജക്ട്/ഗവേഷണം/ഇന്റസ്ട്രി ഇന്റേൺഷിപ്പും വഴി യഥാർത്ഥ സൈബർ സുരക്ഷാ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് ലഭിക്കും.

3. എം.എസ്.സി. അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (School of Computer Science and Engineering)

കൃത്രിമ ബുദ്ധിയു(AI) മായി ബന്ധപ്പെട്ട ഗവേഷണ-വികസന രംഗത്ത മുൻനിര കരിയറുകൾ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കായാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Artificial Intelligence, Computational Data Analytics, Mathematical Foundations for Artificial Intelligence എന്നീ അടിസ്ഥാന വിഷയങ്ങൾക്കൊപ്പം Deep Learning & Generative AI, Natural Language Processing & Agentic AI, Computer Vision, Speech Processing, Reinforcement Learning, Data & Responsible Intelligent Systems, AI-Driven Software Engineering, Emerging Topics in AI തുടങ്ങിയ വിഷയങ്ങളും പഠിക്കാം.

20 ക്രെഡിറ്റുള്ള മേജർ പ്രോജക്ട്, ഗവേഷണ പ്രവർത്തനം അല്ലെങ്കിൽ വ്യവസായ ഇന്റേൺഷിപ്പ് എന്നിവയിലൂടെ സമകാലിക AI പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള അവസരവും ലഭിക്കും.

സൈബർ ഭീഷണികൾ ആഗോളതലത്തിൽ വർധിക്കുകയും കൃത്രിമ ബുദ്ധി എല്ലാ മേഖലകളെയും മാറ്റിമറിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഗവേഷണവും നവീകരണവും ഉത്തരവാദിത്തപരമായ കമ്പ്യൂട്ടിംഗും ഉപയോഗിച്ച് സങ്കീർണ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ കഴിവുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: https://duk.ac.in/admission/

രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 10.