മാർക്കുകൾക്കപ്പുറം: ജീവിത വിജയത്തിനും നേതൃത്വത്തിനും ആവശ്യമായ കഴിവുകൾ എങ്ങനെ വളർത്താം?

Published : Jul 01, 2026, 03:18 PM IST
Fortune IAS Jr

Synopsis

ഒരു മാസത്തെ സൗജന്യ ട്രയലുമായി Fortune IAS Junior Online Course; വായനയും, ചിന്തയും, സംവാദവുമായി വരാനിരിക്കുന്ന ഭാവിക്കായി കുട്ടികളെ ഒരുക്കുന്ന ഒരു പഠനാനുഭവം.

മാതാപിതാക്കൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയൊരു ആശങ്കയാണ് കുട്ടികളുടെ പഠനശൈലിയുടെ മാറ്റം.

വിവരങ്ങൾ മനസിലാക്കുന്നതിന് പകരം അത് സ്വീകരിക്കുന്നതിലാണ് പല കുട്ടികളും ഇന്ന് ശ്രദ്ധിക്കുന്നത്. മണിക്കൂറുകളോളം വിഡിയോകൾ കണ്ടിരിക്കാൻ കഴിയുന്ന അവർക്ക്, ഒരു പത്രവാർത്തയോ, ലേഖനമോ ശ്രദ്ധയോടെ വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്. പാഠപുസ്തകത്തിലെ ചോദ്യങ്ങൾക് കൃത്യമായി ഉത്തരങ്ങൾ നൽകാൻ സാധിക്കുമെങ്കിലും, സ്വന്തം അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനോ, ചുറ്റുപാടുള്ള സാമൂഹിക സാംസ്കാരിക വിഷയങ്ങൾ ആഴത്തിൽ വിലയിരുത്താനോ പലർക്കും കഴിയുന്നില്ല.

എന്നാൽ നാളത്തെ ലോകം കൂടുതൽ വിലമതിക്കുന്നത്, ഉത്തരങ്ങൾ കാണാപാഠം പഠിക്കുന്നവരെയല്ല, മറിച് ചിന്തിക്കാൻ കഴിവുള്ളവരെ ആയിരിക്കും.

ഇന്ന് ലോകമെമ്പാടുമുള്ള പല സർവകലാശാലകളും പ്രമുഖ പ്രസ്ഥാനങ്ങളും പ്രാധാന്യം നൽകുന്നത്, ക്രിട്ടിക്കൽ തിങ്കിങ്, കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, പ്രോബ്ലം സോൾവിങ് സ്‌കിൽസ്, കറന്റ് അഫയേഴ്‌സ് നോളജ്, കണ്ടിന്യൂഡ് സ്കിൽ ഡെവലെപ്മെന്റ് കഴിയുവുകളെയാണ്.

ഇന്നത്തെ കാലത്ത് ഓരോ മാതാപിതാക്കളും നേരിടുന്ന ഒരു വലിയ ചോദ്യമാണ്: ഈ കഴിവുകളൊക്കെ കുട്ടികളിൽ എങ്ങനെ വളർത്തിയെടുക്കാം?

വായനാശീലം: ഓരോ നേതാവിന്റെയും അടിത്തറ

മികച്ച നേതാക്കളിൽ എല്ലാം കണ്ടുവരുന്ന ഒരു പൊതുസ്വഭാവമുണ്ട് — അവർ വായനയെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്.

വായന ഭാഷാപരമായ മികവ് വർധിപ്പിക്കുന്നതിനേക്കാൾ ഏറെ കാര്യങ്ങൾ ചെയ്യുന്നു. അത് ഭാവനയെ വികസിപ്പിക്കുന്നു, ഏകാഗ്രത വർധിപ്പിക്കുന്നു, വിശകലനശേഷി ശക്തിപ്പെടുത്തുന്നു, വ്യത്യസ്ത കാഴ്ചപ്പാടുകളെ മനസ്സിലാക്കാൻ സഹായിക്കുന്നു.

ഡിജിറ്റൽ യുഗത്തിൽ വായനാശീലം വളർത്തുക അത്ര എളുപ്പമല്ല. അതിന് ശരിയായ മാർഗനിർദേശവും പ്രോത്സാഹനവും ആവശ്യമാണ്.

പുസ്തകങ്ങൾ, പത്രങ്ങൾ, മാസികകൾ, ജീവചരിത്രങ്ങൾ എന്നിവ വായിക്കുന്ന കുട്ടികൾക്ക്, ക്ലാസ് മുറിയിലെ പഠിക്കുന്നകാര്യങ്ങൾ യഥാർത്ഥ ജീവിതവുമായി കണക്ട് ചെയ്യാൻ പറ്റുന്നു. അതുവഴി അവർ കൂടുതൽ ജിജ്ഞാസുക്കളായും ആത്മവിശ്വാസമുള്ളവരായും വളരുന്നു.

വിദ്യാഭ്യാസത്തിന്റെ ഇടയിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കഴിവ്: Critical Thinking അഥവാ വിമർശനാത്മക ചിന്ത

വിവരങ്ങൾ ഓർത്തുവെയ്ക്കാൻ പല വിദ്യാർത്ഥികൾക്കും കഴിയും. എന്നാൽ ആ വിവരങ്ങളെ വിലയിരുത്താനും വിശകലനം ചെയ്യാനും പഠിക്കുന്നവർ താരതമ്യേന കുറവാണ്.

“എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?”,

“ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?”,

“ഇതിന് മറ്റൊരു കാഴ്ചപ്പാട് ഉണ്ടോ?”,

“ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ എന്താണ്?”

എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് Critical Thinking. ഇത് പരീക്ഷയ്ക്കുവേണ്ടിയുള്ള ഒരു കഴിവ് മാത്രമല്ല; ജീവിതത്തിലുടനീളം വഴികാട്ടുന്ന ഒരു ചിന്താശൈലിയാണ്. ഒരു കുട്ടി ഭാവിയിൽ Civil Servant ആയാലും Entrepreneur ആയാലും Scientist, Teacher, Corporate Leader അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിലെ Professional ആയാലും സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവ് അവനെ എന്നും മുന്നോട്ട് നയിക്കും.

General Knowledge: ക്വിസ് മത്സരങ്ങൾക്കപ്പുറം

General Knowledge എന്നത് വസ്തുതകൾ മനഃപാഠമാക്കുക മാത്രമല്ല. ലോകത്തെ മനസ്സിലാക്കാനുള്ള കഴിവാണ് അത്. Current Affairs-ഉം സമകാലിക വിഷയങ്ങളും സ്ഥിരമായി പിന്തുടരുന്ന വിദ്യാർത്ഥികൾ ശാസ്ത്രം, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, ഭരണസംവിധാനം, പരിസ്ഥിതി, അന്തർദേശീയ ബന്ധങ്ങൾ, സാമൂഹിക മാറ്റങ്ങൾ തുടങ്ങിയ മേഖലകളെക്കുറിച്ച് കൂടുതൽ അറിവുള്ളവരായിരിക്കും. ഇത്തരം അറിവുകൾ അവരെ ഉത്തരവാദിത്വമുള്ള പൗരന്മാരാക്കി മാറ്റുന്നതോടൊപ്പം വിവിധ വിഷയങ്ങളിൽ പഠനനിലവാരവും മെച്ചപ്പെടുത്തുന്നു.

Communication Skills: നേതൃത്വത്തിന്റെ ഭാഷ

നിരവധി മിടുക്കരായ വിദ്യാർത്ഥികൾക്ക് സംസാരിക്കാൻ മടിയായിരിക്കും. അറിവില്ലാത്തതുകൊണ്ടല്ല, ആത്മവിശ്വാസക്കുറവുകൊണ്ടാണ്.

സ്വന്തം ആശയങ്ങൾ വ്യക്തമായി അവതരിപ്പിക്കാനും ചർച്ചകളിൽ പങ്കാളികളാകാനും വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കാനും കഴിയുന്ന വിദ്യാർത്ഥികളാണ് നാളെയുടെ നേതാക്കൾ. മികച്ച ആശയവിനിമയ ശേഷി കുട്ടികളെ അഭിമുഖങ്ങളിലും അവതരണങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനും, സാമൂഹിക സാഹചര്യങ്ങളിൽ ആത്മവിശ്വാസം നേടാനും, നേതൃത്വഗുണങ്ങൾ വികസിപ്പിക്കാനും, സർഗാത്മകതയും സ്വതന്ത്രചിന്തയും പ്രകടിപ്പിക്കാനും സഹായിക്കുന്നു.

Junior IAS ഭാവിയിലെ മുൻഗാമികളെ വാർത്തെടുക്കുന്ന പഠനപദ്ധതി

പേരിൽ IAS ഉണ്ടെങ്കിലും, സിവിൽ സർവീസ് സ്വപ്നം കാണുന്ന കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതല്ല Junior IAS കോഴ്സ്.

ഏത് മേഖലയിലും വിജയിക്കാൻ ആവശ്യമായ അടിസ്ഥാന കഴിവുകൾ വളർത്തിയെടുക്കുവാനായി സഹായിക്കുന്ന സമഗ്ര പഠനപദ്ധതിയാണിത്.

നാല് പ്രധാന മേഖലകളിലാണ് ഈ പാഠ്യപദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്:

1) Reading Habit (വായനാശീലം): വായനയോടുള്ള താല്പര്യം വളർത്താനായി, കുട്ടികളുടെ പ്രായത്തിനു അനിയോജ്യമായ പുസ്തകങ്ങൾ പത്രങ്ങൾ തിരഞ്ഞെടുത്ത പഠനസാമഗ്രികൾ മാത്രം ഉപയോഗിച് പഠിപ്പിക്കുന്നു.

2) Critical Thinking (വിമർശനാത്മക ചിന്ത): സംവാദങ്ങളിലൂടെയും, വിഷയപഠനങ്ങളിലൂടെയും, മാർഗ്ഗനിർദേശത്തോടുകൂടിയുള്ള വിശകലനങ്ങളിടെയും പാഠ്യലോകത്തിനുമപ്പുറം ചിന്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

3) General Knowledge & Awareness (പൊതുവിജ്ഞാനവും പൊതുബോധവും): വിശാലമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാനായി ദേശീയവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്ന പരുപാടി.

4) Communication Skills (ആശയവിനിമയശേഷി): ആശയവിനിമയം ചെയ്യാനുള്ള കഴിവ്, പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള ധൈര്യം, പഠനേതര വിഷയങ്ങളിലും ആഴത്തിൽ സംവാദിക്കാനുള്ള കഴിവുകളെ ഉയർത്തുന്ന രീതിയിലാണ് ഈ കോഴ്സിന്റെ രൂപകല്പന ചെയ്തിരിക്കുന്നത്.

Junior IAS പരിപാടിയുടെ ലക്ഷ്യം ലളിതമാണ്: അറിവും ആത്മവിശ്വാസവും ചിന്താശേഷിയും ഉത്തരവാദിത്വവും യുവതലമുറയിൽ വളർത്തിയെടുക്കാനാണ് Junior IAS ലക്ഷ്യമിടുന്നത്.

Junior IAS പരിപാടി എങ്ങനെ വിദ്യാർത്ഥികളിൽ വായനാശീലം, വിമർശനാത്മക ചിന്ത, ആശയവിനിമയ കഴിവുകൾ എന്നിവ എങ്ങനെ വളർത്തിയെടുക്കുന്നു എന്നത് വിശദമായി മനസിലാക്കാനായി കോഴ്സ് ഓവർവ്യൂ വീഡിയോ കാണാം.

മനഃപാഠമല്ല, പങ്കാളിത്തത്തിലൂടെയുള്ള പഠനം. Mentor-മാരുടെ നേതൃത്വത്തിൽ നടക്കുന്ന പഠനരീതിയാണ് Junior IAS-ന്റെ പ്രത്യേകത.

വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ:

* Group Discussions

* Debates

* Current Affairs Analysis

* Leadership Activities

* Reading-Based Exercises

* Presentation Opportunities

ഓരോ വിദ്യാർത്ഥിക്കും സ്വന്തം ആശയങ്ങൾ പങ്കുവെക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് വരാനും കഴിയുന്ന അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ Mentor-മാർ മാതാപിതാക്കളുമായി സ്ഥിരമായി പങ്കുവെക്കുകയും ചെയ്യുന്നു.

മാതാപിതാക്കൾ പറയുന്നത്

“എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ IAS Foundation Course-ലേക്ക് മകളെ അയക്കണോ എന്ന ആശങ്ക ഒരു രക്ഷകർത്താവ് എന്ന നിലയിൽ എനിക്കുണ്ടായിരുന്നു. എന്നാൽ Fortune Junior IAS Program-ലൂടെ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും വിശകലനശേഷിയും വളരുന്നത് കണ്ടപ്പോൾ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ഉറപ്പായി.”

— എം.ജി. രാജമാണിക്കം IAS

 

വിദ്യാർത്ഥികൾ പറയുന്നത്

“തുടക്കത്തിൽ ചർച്ചകളിലും ഡിബേറ്റുകളിലും പങ്കെടുക്കുമ്പോൾ എന്റെ അഭിപ്രായം മാത്രമാണ് ശരിയെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാനും അവയെ മാനിക്കാനും എന്നെ പഠിപ്പിച്ചത് എന്റെ Mentor ആയിരുന്നു. ഇന്ന് ഏതൊരു വിഷയവും വിവിധ കാഴ്ചപ്പാടുകളിൽ നിന്ന് ചിന്തിക്കാനും മറ്റുള്ളവരെ പരിഗണിച്ച് സംസാരിക്കാനും എനിക്ക് കഴിയുന്നു. ഈ മാറ്റത്തിന് കാരണം Junior IAS Program ആണ്.”

— ഇഷാനിക, Junior IAS വിദ്യാർത്ഥിനി

Mentor-മാരോടൊപ്പം വളരുന്ന പഠനാനുഭവം

പഠനം എന്നത് പുസ്തകങ്ങളിലൊതുങ്ങുന്ന ഒന്നല്ല. ആശയങ്ങൾ പങ്കുവെക്കാനും ചോദ്യങ്ങൾ ചോദിക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുമ്പോഴാണ് യഥാർത്ഥ പഠനം നടക്കുന്നത്. Junior IAS-ൽ ഓരോ വിദ്യാർത്ഥിക്കും Mentor-മാരുടെ വ്യക്തിഗത ശ്രദ്ധ ലഭിക്കുന്നു. പഠനത്തിനൊപ്പം ആത്മവിശ്വാസവും നേതൃത്വശേഷിയും സാമൂഹിക ഇടപെടൽ കഴിവുകളും വളർത്തിയെടുക്കുന്ന അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ട്രയൽ സെഷനിൽ പങ്കുചേരാം. വായനാശീലം, വിമർശനാത്മക ചിന്ത, പൊതുവിജ്ഞാനവും പൊതുബോധവും, ആശയവിനിമയശേഷി എന്നിവ എങ്ങനെ കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തുന്നുവെന്ന് നേരിട്ട് മനസ്സിലാക്കാൻ Junior IAS ട്രയൽ സെഷനിൽ പങ്കെടുക്കാം. ഓൺലൈൻ കോഴ്സിലേക്കുള്ള ഒരു മാസത്തെ സൗജന്യ ട്രയൽ ഓഫർ ആദ്യ 100 രജിസ്ട്രേഷനുകൾക്കാണ് ലഭിക്കുക.

ഇന്നുതന്നെ രജിസ്റ്റർ ചെയ്യാൻ ക്ലിക് ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്ക്: +91 94950 15888

 

PREV
Read more Articles on
click me!

Recommended Stories

ദുബായിൽ മലയാളി ട്രേഡർമാരുടെ ജനപ്രീതി നേടി Trade 24/7
വിദ്യ രത്ന ടീച്ചേഴ്സ് അവാർഡ് 2025: സൗജന്യ വെബിനാറിന് രജിസ്റ്റർ ചെയ്യാം