
വിദ്യാർത്ഥികളിൽ പഠനതാത്പര്യം വളർത്തുന്നതിനും അത് നിലനിർത്തുന്നതിനും പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.
അമൃത വിശ്വവിദ്യാപീഠവും ഏഷ്യാനെറ്റ് ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന 'വിദ്യ രത്ന ടീച്ചേഴ്സ് അവാർഡ് 2025'-ന് മുന്നോടിയായാണ് ഈ വെബിനാർ.
'അറ്റൻഷൻ ടു റീറ്റെൻഷൻ: ദി സയൻസ് ഓഫ് സ്റ്റുഡന്റ് എൻഗേജ്‌മെന്റ് ആൻഡ് ലേണിംഗ്' (From Attention to Retention: The Science of Student Engagement & Learning) എന്ന വിഷയത്തിലാണ് വെബിനാർ നടക്കുന്നത്.
ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 6:30 മുതൽ 7:30 വരെയാണ് വെബിനാർ. അമൃത വിശ്വവിദ്യാപീഠവും സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ. സീന എസ്. പിള്ള വെബിനാറിന് നേതൃത്വം നൽകും.
കുട്ടികളുടെ ശ്രദ്ധ എങ്ങനെ പഠനത്തിലേക്ക് ആകർഷിക്കാം, പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ ദീർഘകാലം ഓർമ്മയിൽ സൂക്ഷിക്കാം, മാതാപിതാക്കൾക്കും അധ്യാപകർക്കും ഇതിൽ എങ്ങനെയൊക്കെ പങ്കുവഹിക്കാം തുടങ്ങിയ പ്രധാന കാര്യങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.