
ഐ സി എൽ ഫിൻകോർപ്പിന്റെ ചെയർമാൻ കെ. ജി. അനിൽകുമാറിന്റെയും സി.ഇ.ഒയും ഹോൾടൈം ഡയറക്ടറുമായ ഉമ അനിൽകുമാറിന്റെയും മകൻ അമൽജിത് എ മേനോൻ വിവാഹിതനായി. ചങ്ങനാശ്ശേരി ടി. എസ്. ഗോപകുമാറിന്റെയും ഷിനി ഗോപകുമാറിന്റെയും മകൾ ഗായത്രി ഗോപകുമാറാണ് വധു.
ഐ സി എൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടറാണ് അമൽജിത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ലുലു കൺവെൻഷൻ സെന്റർ, ഹയാത്ത് റീജൻസി തൃശൂരിൽ വച്ച് നടന്ന വിവാഹാനന്തര ചടങ്ങുകളിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം എൽ എ മാർ, കലാ സാംസ്‌കാരിക മേഖലയിൽ ഉള്ള പ്രമുഖർ സന്നിഹിതരായിരുന്നു.
ഇൻഡോ ക്യൂബൻ ട്രേഡ് കമ്മീഷണറും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഗുഡ്‌വിൽ അംബാസഡറുമാണ് ഐ സി എൽ ഫിൻകോർപ്പിന്റെ മാനേജിങ് ഡയറക്ടർ കൂടെയായ കെ. ജി. അനിൽകുമാർ.