ICL “ഒന്നിച്ചോണം പൊന്നോണം 2026” ഓഗസ്റ്റ് 23-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : Aug 21, 2026, 11:50 AM IST
ICL Fincorp

Synopsis

ഐസിഎൽ മാനേജ്‌മെന്റും ജീവനക്കാരും ഇരിങ്ങാലക്കുട പൗരാവലിയും സംയുക്തമായാണ് ഈ മഹാഘോഷം ഒരുക്കുന്നത്.

ICL ഓണാഘോഷ പരിപാടിയായ “ഒന്നിച്ചോണം പൊന്നോണം 2026” ഓഗസ്റ്റ് 23-ന് ഇരിങ്ങാലക്കുടയിൽ നടക്കും. കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും.

യുവജനക്ഷേമ, സ്പോർട്സ്, രജിസ്ട്രേഷൻ മന്ത്രി ഒ. ജെ. ജനീഷ് മുഖ്യാതിഥിയാകും. ICL ഫിൻകോർപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. ജി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ICL ഫിൻകോർപ്പ് സി.ഇ.ഒ-യും, ഹോൾ ടൈം ഡയറക്ടറും വൈസ് ചെയർപേഴ്‌സണുമായ ഉമ അനിൽകുമാർ സ്വാഗതം പറയും.

ചടങ്ങിൽ ബിഷപ്പ് പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട, നാട്ടിക, കൈപ്പമംഗലം, തൃശ്ശൂർ, പുതുക്കാട്, കുന്നംകുളം, ചാലക്കുടി, ഗുരുവായൂർ MLA മാർ, മുൻ മന്ത്രി ആർ. ബിന്ദു, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എന്നിവരും സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

ഐസിഎൽ മാനേജ്‌മെന്റും ജീവനക്കാരും ഇരിങ്ങാലക്കുട പൗരാവലിയും സംയുക്തമായാണ് ഈ മഹാഘോഷം ഒരുക്കുന്നത്.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഓഗസ്റ്റ് 23 വൈകീട്ട് 3-ന് ഇരിങ്ങാലക്കുടയിൽ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഠാണാവ് വഴി സഞ്ചരിച്ച് മുനിസിപ്പൽ മൈതാനത്ത് സമാപിക്കും.

പുലിക്കളി, കുമ്മാട്ടിക്കളി, ഫ്ലാഷ് മോബ്, തിരുവാതിരക്കളി, ടാബ്ലോ, ഓണവുമായി ബന്ധപ്പെട്ട ഫാൻസി ഡ്രസ്സ് തുടങ്ങി നിരവധി കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയിൽ ഉണ്ടാകും.

ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന “ബിഗ് സ്ക്രീൻ അവാർഡ്സ് 2026” സന്ധ്യ അരങ്ങേറും. പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റേജ് പെർഫോമൻസ് ചടങ്ങിന്റെ പ്രധാന ആകർഷണമായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ലക്ഷ്യത്തോടെയുള്ള പുത്തൻ ആശയങ്ങൾ: ശാസ്ത്രത്തോടും ഗുണമേന്മയോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തി ഹെർബാലൈഫ് ഇന്ത്യ
കെ.ടി.ഡി.സി പായസമേള ഓ​ഗസ്റ്റ് 19 മുതൽ; ഓണസദ്യ 25, 26 തീയതികളിൽ