ഊർജ്ജ സ്വയംപര്യാപ്ത നേടാൻ കേരളത്തിലെ വീടുകളിൽ തന്നെ സാഹചര്യമുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നടത്തുന്ന, സബ്സിഡിയോടെ വീടുകളിൽ സോളാർ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ഇതിനായി പ്രയോജനപ്പെടുത്താം.
വൈദ്യുതി ലഭ്യതയിലുണ്ടായ കുറവു കാരണം കേരളത്തിൽ ഏർപ്പെടുത്തിയ പവർകട്ട് പുതിയ ചില തിരിച്ചറിവുകളാണ് മലയാളികൾക്ക് നൽകിയത്. സംസ്ഥാനത്തിന് സ്വന്തമായി വേണ്ട വൈദ്യുതിയുടെ 30 ശതമാനംപോലും കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നില്ല. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളും മഴയിലെ ഏറ്റക്കുറച്ചിലുകളും കൂടെയാകുമ്പോൾ, വൈദ്യുതി ഉപഭോഗത്തിൽ കൂടുതൽ നിയന്ത്രണം വേണ്ടി വരുന്നു.
ഊർജ്ജ സ്വയംപര്യാപ്ത നേടാൻ കേരളത്തിലെ വീടുകളിൽ തന്നെ സാഹചര്യമുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നടത്തുന്ന, സബ്സിഡിയോടെ വീടുകളിൽ സോളാർ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ഇതിനായി പ്രയോജനപ്പെടുത്താം. കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സൗരോർജ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ജനകീയമായ പി.എം സൂര്യ ഘർ പുരപ്പുറ സോളാർ പ്രോജക്റ്റും ഈ ഗണത്തിൽ പെടുന്നവയാണ്.
ഈ പദ്ധതികളിലൂടെ സോളാർ പ്രോജക്റ്റുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്നാണ് 25 വർഷമായി ഇലക്ട്രിസിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന റോയ് ക്രിസ്റ്റി പറയുന്നത്.

കേരളത്തിലെ ഗാർഹിക, വാണിജ്യ സോളാർ വൈദ്യുതി പദ്ധതികളിൽ 2011 മുതൽ റോയ് ക്രിസ്റ്റി മാനേജിങ് ഡയറക്ടറായ റെനർജി സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 8,500-ന് മുകളിൽ പ്രോജക്റ്റുകൾ റെനർജി സിസ്റ്റംസ് പൂർത്തീകരിച്ചു. ഇതിൽ ചെറുകിട ഗാർഹിക പദ്ധതികൾ മുതൽ 25 മെഗാവാട്ടിന് മുകളിന് മുകളിലുള്ള വാണിജ്യ പദ്ധതികൾ വരെയുണ്ട്.
ഗുണമേന്മയുള്ള സോളാർ പ്രോജക്റ്റുകൾ പുരപ്പുറങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും ആദായകരമായരീതിയിൽ സുതാര്യമായി ചെയ്യുന്നു എന്നതാണ് വർഷങ്ങളായി റെനർജി സിസ്റ്റംസ് പിന്തുടരുന്ന രീതിയെന്നാണ് റോയ് ക്രിസ്റ്റി പറയുന്നത്. കൃത്യമായ പ്ലാനിങ്ങോടെയുള്ള പ്രോജക്റ്റുകൾ, ഉപയോക്താക്കളുടെ സംതൃപ്തിക്ക് പ്രാധാന്യം, വിദഗ്ധരായ ടെക്നോളജി സംഘവും വിൽപ്പനാനന്തര സേവനവും എന്നിവയാണ് റെനർജി സിസ്റ്റംസ് നൽകുന്ന വാഗ്ദാനം. ഈ മേഖലയിൽ തുടക്കം മുതൽ പ്രവർത്തിക്കുന്ന ബ്രാൻഡ് എന്ന നിലയിൽ പരിചയസമ്പത്തും റെനർജി സിസ്റ്റംസിന് തുണയാകുന്നു.
സോളാർ പദ്ധതിക്ക് ശരിയായ കമ്പനിയെ തെരഞ്ഞെടുക്കാം
പുരപ്പുറത്തെ സോളാർ പദ്ധതി നടപ്പിലാക്കാൻ ഒരു കമ്പനിയെ തെരഞ്ഞെടുക്കുന്നത് കുറച്ചു ചിന്തിച്ചെടുക്കേണ്ട ഒരു തീരുമാനമാണ്. കാരണം, സോളാർ പദ്ധതികൾ ദീർഘകാലത്തേക്ക് പ്രയോജനപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ ഗുണമേന്മയുള്ള ഘടകങ്ങളാണോ ഉപയോഗിക്കുന്നത്, കമ്പനിക്ക് പ്രവൃത്തി പരിചയമുണ്ടോ, കൃത്യമായ വിൽപ്പനനാന്തര സേവനം നിങ്ങൾക്ക് ലഭിക്കുമോ എന്നതെല്ലാം ഉറപ്പു വരുത്തണം.
പി.എം സൂര്യ ഘർ പദ്ധതി ജനകീയമായതോടെ ഈ മേഖലയിൽ നിരവധി പുതിയ കമ്പനികൾ വന്നിട്ടുണ്ടെന്ന് റോയ് ക്രിസ്റ്റി പറയുന്നു. ഒരു പുതിയ കമ്പനി തുടങ്ങാൻ അധികം കടമ്പകളൊന്നുമില്ല. സർക്കാർ തന്നെ തരുന്ന ഔദ്യോഗിക ലിസ്റ്റിൽ ആയിരത്തിന് മുകളിൽ കമ്പനികളുണ്ട്. ഇവയിൽ പലതും പുതിയ കമ്പനികളാണ്. ദീർഘകാലത്തേക്ക് സേവനം നൽകാൻ പെട്ടന്ന് ഉണ്ടായ ഈ കമ്പനികൾക്ക് കഴിയുമോ എന്നതാണ് റോയ് ക്രിസ്റ്റി ഉപയോക്താക്കൾ സ്വയം ചോദിക്കാൻ ആവശ്യപ്പെടുന്ന ഒരു കാര്യം.
അതിന് അദ്ദേഹം നൽകുന്ന ഒരു ഓർമ്മപ്പെടുത്തലുണ്ട്. റെനർജി സിസ്റ്റംസ് സ്ഥാപിക്കുന്നതിന് മുൻപ് റോയ് ക്രിസ്റ്റി മറ്റൊരു കമ്പനിയുടെ സോളാർ പദ്ധതികൾ നടപ്പിലാക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ആ കമ്പനി പ്രവർത്തനം നിലച്ചതോടെ ഉപയോക്താക്കൾ ഒറ്റപ്പെട്ടു. ആ ഉപയോക്താക്കളുടെ വിൽപ്പനാനന്തര സേവനം ഏറ്റെടുത്താണ് റോയ് ക്രിസ്റ്റി ഈ മേഖലയിൽ പ്രവർത്തനം തുടങ്ങിയത്. അതുകൊണ്ടുതന്നെ ഈ വിപണിയിലെ സ്ഥിരത പുലർത്തുന്ന സ്ഥാപനങ്ങൾ അദ്ദേഹം കൃത്യമായി തിരിച്ചറിയുന്നു.
ഉപയോക്താക്കൾ വരുത്തുന്ന ഒരു തെറ്റ്, ഒരുപാട് സ്ഥാപനങ്ങളിൽ നിന്നും സോളാർ പദ്ധതിയുടെ ചെലവ് ക്വോട്ട് ചെയ്ത് വാങ്ങി, അതിൽ നിന്നും ചെലവ് കുറഞ്ഞ ഒരു പ്രോജക്റ്റ് തെരഞ്ഞെടുക്കുന്നതാണെന്ന് റോയ് ക്രിസ്റ്റി പറയുന്നു.
“പണം മാത്രമല്ല, ക്വാളിറ്റികൂടെ നോക്കണം. കാരണം സോളാർ ഒരു ദീർഘകാലത്തേക്കുള്ള പദ്ധതിയാണ്. ഒരുപാട് ഘടകങ്ങൾ ചേർന്നതാണ് ഒരു സോളാർ യൂണിറ്റ്. ഇതിനെല്ലാം ഗുണമേന്മ ഉറപ്പാക്കണം. ചെലവ് കുറച്ചും പ്രോജക്റ്റ് ചെയ്യാം. പക്ഷേ, ഘടകങ്ങളുടെ ഗുണമേന്മ, ഇൻസ്റ്റലേഷൻ ഗുണമേന്മ, മൊത്തത്തിലുള്ള സ്ട്രക്ച്ചറിന്റെ ഗുണമേന്മ ഇതെല്ലാം വളരെ പ്രധാനമാണ്. ഇതൊന്നും പരിഗണിക്കാതെ പണം മാത്രം ഒരു ഘടകമായി കണ്ട് സോളാർ പദ്ധതി നടപ്പിലാക്കരുത്.” – അദ്ദേഹം പറയുന്നു.
പുരപ്പുറത്തെ സോളാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ തെരഞ്ഞെടുക്കുന്ന കമ്പനിയുടെ ട്രാക് റെക്കോർഡ് കൂടെ പരിശോധിക്കണം. എത്ര കാലമായി പ്രവർത്തിക്കുന്ന കമ്പനിയാണ്, എത്ര യൂണിറ്റുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, ഗാർഹിക യൂണിറ്റുകൾക്ക് പുറമെ വാണിജ്യ യൂണിറ്റുകളും ചെയ്തുള്ള പരിചയമുണ്ടോ എന്നിവയെല്ലാം പരിശോധിക്കണം.
ഈ കാര്യങ്ങളിൽ ഉപയോക്താക്കളെ ബോധവാന്മാരാക്കിയാണ് റെനർജി സിസ്റ്റംസ് ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്. കേരളത്തിൽ 46 ഫ്രാഞ്ചൈസികളിലൂടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. അതിവേഗം ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിരവധി നൂലാമാലകൾ കടന്നാണ് ഓരോ പുരപ്പുറത്തെ സോളാർ പദ്ധതിയും നടപ്പിലാക്കുന്നത്. അതുകൊണ്ടു തന്നെ പദ്ധതി നടപ്പിലാക്കുന്ന ഓരോ ഘട്ടത്തിലും ഉപയോക്താവിന് കൃത്യമായ വിവരങ്ങൾ റെനർജി സിസ്റ്റംസ് നൽകും. ഇതിനായി പ്രത്യേകം സോഫ്റ്റ് വെയർ തന്നെ കമ്പനി ഉപയോഗിക്കുന്നുണ്ട്.

ഓരോ വീടിനും യോജിച്ച സോളാർ പദ്ധതി തെരഞ്ഞെടുക്കാം
പദ്ധതിയുടെ ലോണിന് അപേക്ഷിക്കുന്നത് മുതൽ ഓരോ ചുവടിലും റെനർജി സിസ്റ്റംസ് സഹായം നൽകും. നിലവിൽ പി.എം സൂര്യ ഘർ പദ്ധതി പ്രകാരം 5.75 ശതമാനം പലിശയിൽ 10 വർഷം വരെയാണ് വായ്പ ലഭിക്കുക. 78,000 രൂപ വരെ സബ്സിഡി ലഭിക്കും. പദ്ധതിയുടെ മാസംതോറുമുള്ള തിരിച്ചടവ് തുക ഗാർഹിക ഇലക്ട്രിസിറ്റി ബില്ലിന് താഴെ മാത്രമായിരിക്കുമെന്നാണ് സ്വന്തം അനുഭവത്തിൽ നിന്നും റോയ് ക്രിസ്റ്റി പറയുന്നത്.
കേരളത്തിൽ നിലവിൽ രണ്ടുമാസത്തേക്ക് 5,000 രൂപവരെ വൈദ്യുതി ബിൽ വരുന്നവർക്ക് 3 കിലോവാട്ട് വരെ ശേഷിയുള്ള സോളാർ യൂണിറ്റ് മതിയാകും. 10,000 രൂപവരെ ബിൽ ലഭിക്കുന്നവർക്ക് അൽപ്പംകൂടെ ശേഷിയുള്ള 5 കിലോവാട്ട് തെരഞ്ഞെടുക്കാം.
ഇതിലും സൂക്ഷ്മത വേണമെന്നാണ് റോയ് ക്രിസ്റ്റിയുടെ ഉപദേശം. കാരണം ഭാവിയുടെ ഊർജ്ജ ഉപയോഗംകൂടെ കണക്കിലെടുത്തു വേണം പദ്ധതി തെരഞ്ഞെടുക്കാൻ. ഉദാഹരണത്തിന്, ചിലപ്പോൾ ഇപ്പോൾ ഒരു എയർകണ്ടീഷണർ മാത്രമുള്ള വീട്ടിൽ അടുത്ത വർഷം രണ്ട് എ.സികൾ വാങ്ങാം, അല്ലെങ്കിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ ആകാം. അപ്പോൾ ഊർജ്ജ ഉപയോഗവും വർധിക്കും. ഇത് കൂടെ മനസ്സിൽ കണ്ടു വേണം പദ്ധതി തെരഞ്ഞെടുക്കാൻ.
ഗാർഹിക ഉപയോക്താക്കളെക്കാൾ സോളാർ യൂണിറ്റുകൾകൊണ്ട് ലാഭമുള്ളത് വാണിജ്യ സ്ഥാപനങ്ങൾക്കാണെന്നാണ് റോയ് ക്രിസ്റ്റിയുടെ അഭിപ്രായം. വലിയ കമ്പനികൾക്കായി മെഗാവാട്ട് ശേഷിയുള്ള പ്രോജക്റ്റുകളുണ്ട്. സ്വതവേ കൂടിയ വൈദ്യുതി ബില്ലായിരിക്കും ഈ സ്ഥാപനങ്ങൾ ഇപ്പോൾ നൽകുന്നത്. സോളാറിലേക്ക് മാറിയാൽ ഈ ചെലവ് ഗണ്യമായി കുറയ്ക്കാം. ആദായനികുതിയിൽ ഡിപ്രിസിയേഷൻ ആയി യൂണിറ്റിന്റെ ചെലവ് കുറയ്ക്കാം, കൂടാതെ ജി.എസ്.ടി ആനുകൂല്യവും ലഭിക്കും. മൂന്നു മുതൽ നാല് വർഷത്തിനുള്ളിൽ മുടക്കിയ തുക പൂർണമായും തിരിച്ചു പിടിക്കാനാകുമെന്നും റോയ് ക്രിസ്റ്റി പറയുന്നു.
കൂടുതൽ സേവനങ്ങൾ നൽകാൻ റെനർജി സിസ്റ്റംസ്
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് റെനർജി സിസ്റ്റംസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അടുത്ത മാർച്ചോടെ കർണാടകത്തിലും പ്രവർത്തനം തുടങ്ങും. ഇന്ത്യ മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം, കൂടാതെ 5,000 കോടിക്ക് മുകളിൽ മൂല്യമുള്ള ബ്രാൻഡായി മാറുകയും വേണം – ഭാവിയെക്കുറിച്ച് റോയ് ക്രിസ്റ്റി പറയുന്നു.

വൈദ്യുതി മേഖലയിൽ പുതിയ സേവനങ്ങൾ അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഹൈബ്രിഡ് ഇൻവെർട്ടർ, ബാറ്ററി, ബോം ഓട്ടോമേഷൻ കിറ്റുകൾ എന്നിവ പുറത്തിറക്കുന്നുണ്ട്. ബി.വൈ.ഇ (ബിൽഡ് യുവർ എനർജി) എന്ന പേരിൽ വീടുകളിലും ഓഫീസുകളിലും കമ്പനികളിലും വൈദ്യുതി ബാക്കപ്പിനായി ഉപയോഗിക്കാവുന്ന സ്മാർട്ട് ലിഥിയം ഇൻവെർട്ടറുകളും ബാറ്ററികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സോളാർ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു കമ്പനികളുടെ വിൽപ്പനനാന്തരസേവനവും ഏറ്റെടുക്കാൻ റെനർജി സിസ്റ്റംസ് പദ്ധതിയിടുന്നു.
