ലോകകപ്പ് ആവേശം ഇനി ഉടുക്കാം: ഫുട്ബോൾ എഡിഷൻ ലുങ്കികളുമായി കിറ്റെക്സ് വിപണിയിൽ!

Published : Jun 21, 2026, 04:30 PM IST
Kitex lungi

Synopsis

ഫുട്ബോൾ പ്രേമികൾക്കായി വ്യത്യസ്തമായൊരു ഫാഷൻ അനുഭവം

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശം ഉൾക്കൊണ്ട് പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ കിറ്റെക്സ് (Kitex) പുതിയ ലുങ്കി കളക്ഷനുകൾ വിപണിയിലിറക്കി. 'Kitex GoalLine എന്ന പേരിലാണ് ഫുട്ബോൾ പ്രമേയമാക്കിയുള്ള പുത്തൻ ഡിസൈനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫുട്ബോൾ പ്രേമികൾക്കായി വ്യത്യസ്തമായൊരു ഫാഷൻ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ലോക ഫുട്ബോളിലെ ജനപ്രിയ ടീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രത്യേക ഡിസൈനുകളോടെയാണ് ഈ പുതിയ കളക്ഷനുകൾ വിപണിയിലെത്തുന്നത്.

ഫുട്ബോൾ ആരാധകരുടെ വികാരങ്ങളും കളിയുടെ ആവേശവും പ്രതിഫലിപ്പിക്കുന്ന നിറക്കൂട്ടുകളോടെ രൂപകൽപ്പന ചെയ്ത ഈ ലുങ്കികൾ, ആധുനിക ഫാഷൻ ട്രെൻഡുകളെയും മലയാളികളുടെ പ്രിയ വേഷമായ ലുങ്കിയുടെ സൗകര്യത്തെയും ഒരുമിപ്പിക്കുന്നതാണ്.

കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബോൾ ലഹരിക്ക് ഒരു വാണിജ്യ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുട്ബോൾ എഡിഷൻ ലുങ്കികൾ എത്തിച്ചിരിക്കുന്നതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു.

പൂർണ്ണമായും പ്രീമിയം കോട്ടണിൽ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെ തയ്യാറാക്കിയ ഈ ലുങ്കികൾ, ഫാൻ ഗാതറിംഗുകളിലും മത്സര ആവേശം നിറഞ്ഞ നിമിഷങ്ങളിലും മികച്ച വസ്ത്രധാരണസുഖവും വ്യത്യസ്തമായ ഫാഷൻ സ്റ്റേറ്റ്മെന്റും പ്രദാനം ചെയ്യുന്നു.

ഈ ഫുട്ബോൾ സ്പെഷ്യൽ എഡിഷൻ ലുങ്കികൾ എല്ലാ പ്രമുഖ ടെസ്റ്റിൽസ് ഷോപ്പുകളിലും കൂടാതെ അന്ന-കിറ്റെക്സ് ഷോറൂമുകളിലും കമ്പനിയുടെ ഇ-കൊമേഴ്‌സ് വെബ്സൈറ്റായ www.kitexlifestyle.com-ലും ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ലോക പരിസ്ഥിതി ദിനത്തിൽ സുസ്ഥിര പ്രവർത്തനങ്ങളുമായി കള്ളിയത്ത്.
പ്രീമിയം സാരി ബ്രാൻഡ് ടുലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം തുടങ്ങുന്നു