തിരുവനന്തപുരത്ത് കെ.ടി.ഡി.സിയുടെ രാമശ്ശേരി ഇഡ്ഡലി മേള ഒക്ടോബർ 21 വരെ

Published : Oct 16, 2026, 11:03 AM IST
Ktdc special offer to celebrate International Women’s Day

Synopsis

2026 ഒക്ടോബർ 16 മുതൽ 21 വരെ വൈകീട്ട് മൂന്ന് മണി മുതൽ പത്ത് വരെയാണ് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ.

കെ.ടി.ഡി.സി (കേരള ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ) രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സായാഹ്ന ഗാർഡൻ റെസ്റ്റോറന്റിലാണ് പരിപാടി നടക്കുന്നത്.

2026 ഒക്ടോബർ 16 മുതൽ 21 വരെ വൈകീട്ട് മൂന്ന് മണി മുതൽ പത്ത് വരെയാണ് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ. ഒക്ടോബർ 16-ന് ഉച്ചയ്ക്ക് 12-ന് ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും.

പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലെ രാമശ്ശേരി ഗ്രാമത്തിലെ പരമ്പരാഗതമായ വിഭവമാണ് രാമശ്ശേരി ഇഡ്ഡലി.

രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവലിൽ രാമശ്ശേരി ഇഡ്ഡലിക്ക് പുറമെ ചോക്കലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, ചക്കരപ്പൊങ്കൽ, നെയ് കേസരി എന്നിവയും ഉണ്ടാകും. രാമശ്ശേരി കോംബോ പാഴ്സലിന് 600 രൂപയാണ്. ബുക്കിങ്ങിനും വിവരങ്ങൾക്കും - 9400008770

PREV
Read more Articles on
click me!

Recommended Stories

എഞ്ചിനീയേഴ്സ് അവാർഡ്സ് ആൻഡ് കോൺക്ലേവ് 2026 മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
കെ.എസ്.എഫ്.ഇ പുതിയ എം.ഡി ചുമതലയേറ്റു; തൊഴിലാളി സമരം താൽക്കാലികമായി നിർത്തിവച്ചു