സ്കോളർഷിപ്പോടെ IAS പരിശീലനത്തിന് അവസരം നൽകി ഏഷ്യാനെറ്റ് ന്യൂസ്, ലീഡ് IAS

Published : Apr 06, 2026, 04:32 PM IST
Lead IAS

Synopsis

മുൻ ഡിജിപി ഋഷിരാജ് സിംഗ് നയിക്കുന്ന ഈ പ്രോഗ്രാം വഴി സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചും, പരിശീലന രീതികളെ കുറിച്ചും വ്യക്തമായി അറിയുവാനും സ്കോളർഷിപ്പോടെ പഠിച്ചു IAS നേടുവാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്

IAS ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഏഷ്യാനെറ്റ് ന്യൂസ് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ഒരുക്കുന്നു.

IAS/IPS പോലെ സിവിൽ സർവീസിൻ്റെ ഉയർന്ന തലങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്ന കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുവാൻ ഏഷ്യാനെറ്റ് ന്യൂസും , കേരളത്തിലെ No.1 IAS അക്കാദമിയായ Lead IAS അക്കാദമിയും ചേർന്ന് ഒരുക്കുന്ന “Asianet News - Lead IAS Scholarship Test and Civil Service summit -ൽ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു .

മുൻ ഡിജിപി ഋഷിരാജ് സിംഗ് നയിക്കുന്ന ഈ പ്രോഗ്രാം വഴി സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചും, പരിശീലന രീതികളെ കുറിച്ചും വ്യക്തമായി അറിയുവാനും സ്കോളർഷിപ്പോടെ പഠിച്ചു IAS നേടുവാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്

ഏപ്രിൽ 26 ന് തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് എന്നി ജില്ലകളിൽ നടക്കുന്ന ഈ സ്കോളർഷിപ്പ് എക്സാമിലും , കോഴിക്കോട് നടക്കുന്ന സിവിൽ സർവീസ് സമ്മിറ്റിലും, ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കും , കോളേജ് വിദ്യാർത്ഥികൾക്കും, ഈ വർഷത്തെ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്..

ഇന്ത്യൻ ബ്യൂറോക്രസിയുടെ ലീഡ് റോളിൽ എത്താൻ കഴിയുന്ന പരമോന്നത പദവികളിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് സിവിൽ സർവീസ് പരീക്ഷ. പൊതുഭരണം, നിയമ പരിപാലനം, നയതന്ത്രം, റവന്യൂ തുടങ്ങിയ വിവിധ മേഖലകളിൽ ഉയർന്ന പദവികൾ നേടാനുള്ള മികച്ച അവസരമാണ് സിവിൽ സർവീസ് പ്രദാനം ചെയ്യുന്നത്.

ബിരുദതലത്തിൽ ഏതു വിഷയം പഠിച്ചുവെന്നതിനോ എത്ര മാർക്കു നേടിയെന്നതിനോ ഈ പരീക്ഷയിൽ പ്രസക്തിയില്ല. ഏതൊരു സാധാരണ വിദ്യാർഥിക്കും നേടിയെടുക്കാവുന്ന ഒന്നാണ് സിവിൽ സർവീസ്.

IAS ആണ് ലക്ഷ്യമെങ്കിൽ, കേരളത്തിൽ ഏറ്റവു മികച്ച അക്കാദമിയായ ലീഡ് IAS -ൽ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമാണ് ഈ സ്കോളർഷിപ്പ് ടെസ്റ്റ് വഴി കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് .

2024-ലെ എജ്യുക്കേഷണൽ ചേഞ്ച് മേക്കേഴ്‌സ് അവാർഡും, 2025-ലെ കേരള ബെസ്ററ് ഐഎഎസ് അക്കാദമി അവാർഡും ലഭിച്ച കേരളത്തിലെ ഏക സിവിൽ സർവീസ് അക്കാദമിയാണ് ലീഡ് ഐഎഎസ്. കൂടാതെ കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന IAS അക്കാദമിയും ലീഡ്‌ IAS ആണ് . മുൻ വർഷങ്ങളിൽ എല്ലാം തന്നെ കേരളത്തിൽ ഏറ്റവും മികച്ച റിസൾട്ട് Lead IAS അക്കാദമിക്ക് ആയിരുന്നു. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും IAS ,IPS ,IFS ഓഫീസർമാരുമായും, ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാക്കളുമായും സംവേദിക്കുവാനുള്ള അവസരവും ഉണ്ടാകും.

ഏപ്രിൽ 26-ന് 11.30 മുതൽ ഒരു മണിവരെയാണ് സ്കോളർഷിപ് ടെസ്റ്റ്. ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ തിരുവനന്തപുരം, ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട്, സെൻ്റ് തെരേസാസ് കോളേജ് കൊച്ചി എന്നീ സ്ഥലങ്ങളിൽ വെച്ചാണ് സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്.

ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട് വെച്ച് ഏപ്രിൽ 26-ന് രാവിലെ 10 മുതൽ 11 വരെ IAS ,IPS ഓഫീസേഴ്‌സും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാക്കളും പങ്കെടുക്കുന്ന സിവിൽ സർവീസ് സമ്മിറ്റും ഉണ്ടായിരിക്കുന്നതാണ് .

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം പ്രവേശനം. കൂടുതൽ വിവരങ്ങൾക്കായി leadiasacademy.com/scholarship എന്ന പേജ് സന്ദർശിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു നഴ്സുമാർക്ക് തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം
ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച ടീച്ചേഴ്സ്; നീറ്റ് - ജെ.ഇ.ഇ കോച്ചിംഗിന് ഇനി “ഫ്യൂച്ചർ”