
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച മോംമസ്പോ കൊച്ചിയിലേക്ക് തിരികെവരുന്നു. അമ്മമാർ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ എക്സ്പോ എന്ന വിഭാഗത്തിലാണ് റെക്കോർഡ് പുസ്തകത്തിൽ മേള ഇടം നേടിയത്.
ഇത്തവണ ഡിസംബർ 13, 14 തീയതികളിൽ കൊച്ചി രാജേന്ദ്ര മൈതാനിയിലാണ് പർപ്പിൾ കാർണിവൽ എന്ന മേള നടക്കുന്നത്. രൂപ ജോർജ്, അശ്വതി ശ്രീകാന്ത് എന്നിവർ മേള ഉദ്ഘാടനം ചെയ്യും.
അമ്മമാരുടെ സ്റ്റാളുകൾ, സൗന്ദര്യ മത്സരങ്ങൾ, കുട്ടികളുടെയും ടീനേജർമാരുടെയും മത്സരങ്ങൾ, ഡാൻസ്, പാട്ടുകൾ, ചെറുപ്പക്കാർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ ഡി.ജെ, ജാമിംഗ് സെഷനുകൾ എന്നിവ കാർണിവലിൽ ഉണ്ടാകും.
ഇഗ്വാന, പാമ്പുകൾ തുടങ്ങിയ ഉൾപ്പെടുന്ന പെറ്റ് ഷോകൾ, അനിമേഷൻ ഗെയിമുകൾ, കാർണിവൽ ഗെയിം, സെൽഫി സാന്റ, പെറ്റ് അഡോപ്ഷൻ, UNIK ഫാഷൻ ഷോ, Swapna Mantra Ms MOK competition, ഫോട്ടോ ബൂത്ത്, ഫേസ് പെയിന്റിങ്, കാരിക്കേച്ചർ, പെയിന്റിങ് സെഷൻ തുടങ്ങിവയും ആകർഷണങ്ങളാണ്.
ഇതോടൊപ്പം ധൈര്യത്തിന്റെയും പർപ്പിൾ സന്ദേശം സ്ത്രീകളിലേക്ക് പകർന്നു നൽകാൻവേണ്ടി അമ്മമാർ ഒരുക്കുന്ന പർപ്പിൾ മാരത്തണും ഉണ്ട്.
ഡിസംബർ 14-ന് രാവിലെ അഞ്ച് മണിക്ക് പവർ ലിഫ്റ്റിങ് ചാമ്പ്യൻ റീനി തരകൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന മാരത്തൺ, ഹാഫ് മാരത്തൺ, 5 കിലോമീറ്റർ വാക്കത്തൺ, 3 കിലോമീറ്റർ വാക്കത്തൺ തുടങ്ങിയ കാറ്റഗറിയിൽ ആണ് മാരത്തൺ നടക്കുന്നത്. എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഉള്ള മാരത്തൺ ആരോഗ്യത്തെയും ശക്തിയുടെയും സന്ദേശം പകർന്നു നൽകുന്നു.