India H.O.G.™️ Rally 2025 – ഔദ്യോഗിക ഫ്യുവെലിങ് പാർട്ണറായി നയാര എനർജി

Published : Dec 04, 2025, 01:19 PM ISTUpdated : Dec 04, 2025, 01:20 PM IST
Nayara Energy

Synopsis

ക്ഷണിതാക്കൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന, ഒരു എക്സ്ക്ലൂസീവ് പരിപാടിയായ H.O.G.™️ Rally 2025, ഐതിഹാസിക മോട്ടോർസൈക്കിൾ ബ്രാൻഡ് ആയ Harley-Davidson®️ ഉടമകളുടെ സംഗമമാണ്.

ഗോവയിൽ നടക്കുന്ന H.O.G.™️ Rally 2025-ന്റെ ഔദ്യോഗിക ഫ്യുവെലിങ് പാർട്ണറായി നയാര എനർജി.

ഡിസംബർ 19, 20 തീയതികളിൽ നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് asianetnews.com ആണ്. ക്ഷണിതാക്കൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന, ഒരു എക്സ്ക്ലൂസീവ് പരിപാടിയായ H.O.G.™️ Rally 2025, ഐതിഹാസിക മോട്ടോർസൈക്കിൾ ബ്രാൻഡ് ആയ Harley-Davidson®️ ഉടമകളുടെ സംഗമമാണ്. റാലി നടത്തുന്നത് Epicenter H.O.G.™️ചാപ്റ്റർ നാഗ്പുർ, Iron Ore H.O.G.™️ ചാപ്റ്റർ റായ്പുർ എന്നിവർ ചേർന്നാണ്.

നയാര ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിംഗിൾ സൈറ്റ് റിഫൈനറിയുടെ ഉടമകളാണ്. കൂടാതെ ഇന്ത്യ മുഴുവൻ 6,500-ന് മുകളിൽ റീട്ടെയിൽ ഔട്ട് ലെറ്റുകളുമുണ്ട്. രാജ്യത്തിന്റെ മൊത്തം റിഫൈനിങ് ശേഷിയുടെ 8 ശതമാനത്തോളം നയാരയുടെ സംഭാവനയാണ്. കൂടാതെ റീട്ടെയിൽ ഇന്ധന ശൃംഖലയുടെ 7 ശതമാനത്തോളം നയാര നൽകുന്നു. മൊത്തം പോളിപ്രൊപൈലിൻ ശേഷിയുടെ 8 ശതമാനവും നയാരയിലൂടെയാണ്.

സമാനമായ മൂല്യങ്ങളും പുരോഗതിയും പ്രകടനവുമാണ് India H.O.G.™️ Rally 2025-ഉം asianenews.com-ഉം ആയിട്ടുള്ള സഹകരണത്തിന്റെ പിന്നിലെന്ന് നായര വ്യക്തമാക്കി.

India H.O.G.™️ Rally 2025 ഗോവയുടെ പ്രകൃതിരമണീയമായ പശ്ചാത്തലത്തിലൂടെയുള്ള റൈഡുകൾ സംഘടിപ്പിക്കുന്നുണ്ട്. ലൈവ് മ്യൂസിക് പ്രകടനം, H.O.G.™️ അംഗങ്ങളുമായുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകളും വാർഷിക H.O.G.™️ അവാർഡ് ദാനവും നടക്കുന്നുണ്ട്.

പരിപാടിയുടെ രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. Harley-Davidson ®️അംഗങ്ങൾക്ക് India H.O.G.™️ Rally വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ കരകൗശലത്തിന്റെ സൗന്ദര്യം ആഘോഷിക്കുന്ന ആഡംബര ഫാഷൻ ബ്രാൻഡ് ‘മഹ’യുമായി സോഫിയ പോൾ
അപ്നാരൂപി ഫിൻ ഇന്ത്യ, MYSP എന്റർപ്രൈസസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം