കരുത്തിലും ഈടിലും ഗുണമേന്മയിലും മുന്നിൽ; പെട്ര സ്റ്റീൽ ഡോർസ് വിദഗ്ധർ വിശ്വസിക്കുന്ന ആദ്യ ചോയ്സ്

Published : Nov 11, 2026, 06:00 PM IST
Petra

Synopsis

പ്രീമിയം വീട് പണിയുന്നവർക്കുള്ള ഒരു പ്രീമിയം ചോയ്സ് എന്ന നിലയിലാണ് പെട്ര ശ്രദ്ധിക്കപ്പെടുന്നത്. 2012 മുതൽ പ്രവർത്തിക്കുന്ന പെട്ര ഇതിനോടകം തന്നെ സ്റ്റീൽ വാതിലുകളിലെ ആദ്യ ചോയ്സായി മാറിക്കഴിഞ്ഞു.

വീട് നിർമ്മാണ സാമഗ്രികൾ തെരഞ്ഞെടുക്കുമ്പോൾ കേരളത്തിൽ പുതുതായി കണ്ടു വരുന്ന ഒരു ട്രെൻഡ് ആണ് സ്റ്റീൽ വാതിലുകൾ. പരമ്പരാഗതമായ തടി വാതിലുകൾ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെങ്കിലും കൂടുതൽ സുരക്ഷയും ഈടും നൽകുന്ന ചോയ്സ് എന്ന നിലയിലാണ് കൂടുതൽ പേരും ഇപ്പോൾ സ്റ്റീൽ വാതിലുകൾ തെരഞ്ഞെടുക്കുന്നത്.

തടി വാതിലുകളുടെ ഭംഗി സ്റ്റീൽ വാതിലുകൾക്കില്ല എന്നതായിരുന്നു മുൻപ് ഉണ്ടായിരുന്ന ഒരു പോരായ്മ. പക്ഷേ, ഇപ്പോൾ വിപണിയിലെ മുൻനിര സ്റ്റീൽ വാതിൽ നിർമ്മാതാക്കളായ പെട്ര അതിനും പരിഹാരം കണ്ടെത്തി. മനോഹരമായ വാതിലുകളുടെ ഡിസൈനുകൾ വളരെ എളുപ്പം തെരഞ്ഞെടുക്കാവുന്ന ചോയ്സാക്കി മാറ്റി.

അടച്ചുറപ്പുള്ള ഒരു വാതിൽ എന്നതാണ് ഏത് വീടിന്റെയും ആദ്യത്തെ സുരക്ഷാകവചം. സ്റ്റീൽ വാതിലുകൾ വളരെ ദൃഢമാണ്. ഇത് ഭംഗിക്കൊപ്പം വീട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷയും നൽകും. കൂടാതെ ഒരുപാട് കാലം ഇവിടെ ഈടുനിൽക്കുകയും ചെയ്യും.

പ്രീമിയം വീട് പണിയുന്നവർക്കുള്ള ഒരു പ്രീമിയം ചോയ്സ് എന്ന നിലയിലാണ് പെട്ര ശ്രദ്ധിക്കപ്പെടുന്നത്. 2012 മുതൽ പ്രവർത്തിക്കുന്ന പെട്ര ഇതിനോടകം തന്നെ നിർമ്മാണ മേഖലയിലെ വിദഗ്ധരുടെ ആദ്യ ചോയ്സായി മാറിക്കഴിഞ്ഞു.

ഇതിന് പെട്രയെ സഹായിച്ചത് ഗുണമേന്മയും ഉപയോക്താക്കളുടെ ആവശ്യത്തിന് ഇണങ്ങിയ ഉൽപ്പന്നങ്ങളുമാണ്. ഒപ്പം മികച്ച വിൽപ്പനാനന്തര സേവനം കൂടെയാകുമ്പോൾ പെട്ര എല്ലാവരുടെയും ആദ്യ ചോയ്സാകുന്നു.

ദീർഘകാലം ഈടു നിൽക്കുന്ന പെട്രയുടെ സ്റ്റീൽ ഡോറുകൾക്ക് തകരാറുകൾ വളരെ കുറവ് മാത്രമേ വരാറുള്ളൂവെന്ന് അനുഭവസ്ഥർ പറയുന്നു. പെട്ര കസ്റ്റമർ സർവീസ് വാതിലുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും ഉപയോക്താക്കൾക്കുള്ള എല്ലാ സംശയങ്ങളും പരിഹരിക്കുന്നു. ഉപയോക്താക്കളുമായുള്ള ദീർഘകാലബന്ധമാണ് പെട്ര ഉൽപ്പന്നങ്ങളിലൂടെ സ്ഥാപിക്കുന്നത്.

ഭവന നിർമ്മാണത്തിൽ പുതുമകൾ ആഗ്രഹിക്കുന്നവർക്കും പെട്ര മികച്ച തെരഞ്ഞെടുപ്പാണ്. പുതിയ ഡിസൈനുകൾ ആഗോള നിലവാരത്തിൽ ലഭ്യമാക്കുന്നു എന്നതാണ് പ്രത്യേകത. വിവിധ നിറങ്ങളിലും പെട്രോ ഡോറുകൾ ലഭ്യമാണ്. വീടുകൾക്ക് മാത്രമല്ല വാണിജ്യ സ്ഥാപനങ്ങൾക്കും വാതിലുകൾ ലഭിക്കും.

പെട്രയുടെ ഗുണമേന്മ അതിന്റെ നിർമ്മാണഘട്ടങ്ങളിൽതന്നെ കമ്പനി ഉറപ്പുവരുത്തുന്നു. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലാണ് ഓരോ പെട്ര ഉൽപ്പന്നവും പുറത്തിറങ്ങുന്നത്. ഇതിനുപുറമെ കർശനമായ ഗുണമേന്മ പരിശോധനകളും ടെസ്റ്റുകളും ഓരോ ഉൽപ്പന്നവും പാസ്സാകണം. എങ്കിൽ മാത്രമേ അവ ഉപയോക്താക്കൾക്ക് ലഭ്യമാക്കൂ. അതുകൊണ്ട് തന്നെ പിന്നീട് പരാതികൾ ഉണ്ടാകുന്നില്ല.

ആധുനിക വീടുകളുടെ ഡിസൈനുകളോട് ഇണങ്ങുന്ന രൂപകൽപ്പനയാണ് പെട്ര ഡോറുകൾക്ക് ഉള്ളത്. വാതിലിനൊപ്പം തന്നെ ഫ്രെയിംകൂടെയുള്ള മോഡലുകളാണ് ഇവ. ഇത് വാതിൽ പിടിപ്പിക്കുന്നത് എളുപ്പമാക്കും, അതിലൂടെ ഉപയോക്താക്കൾക്ക് പണവും സമയവും ലാഭിക്കുകയും ചെയ്യാം. ആക്സസറികൾക്കും ഫിറ്റിങ്ങിനും പ്രത്യേകം പണം നൽകേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. അധിക സുരക്ഷയ്ക്ക് വേണ്ടി മൾട്ടി പോയിന്റ് ലോക്കിങ് സംവിധാനവുമുണ്ട്.

മഴയും വെയിലും മാറിമാറി വരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് പെട്ര വാതിലുകളുടെ നിർമ്മാണം. തടി വാതിലുകളെ സാധാരണ ബാധിക്കുന്ന ചിതൽ പോലുള്ള ജീവികളുടെ ആക്രമണം ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. ശബ്ദം തടയുന്ന നോയിസ് കൺട്രോൾ സംവിധാനവും ഇ.എസ്.എൽ സാങ്കേതികവിദ്യയും പെട്ര ഡോറുകളിൽ ഉണ്ട്.

മറ്റ് സ്റ്റീൽ ഡോറുകളെ അപേക്ഷിച്ച്, പെട്ര സ്റ്റീൽ ഡോറുകളിൽ Paint Finish ഉള്ള SS 202 Door Sill ഉപയോഗിച്ചിരിക്കുന്നതിനാൽ തുരുമ്പ് പിടിക്കാതെ ദീർഘകാലം നിലനിൽക്കുന്നു. കൂടാതെ, വലിയ ഫ്രെയിം സൈസുകളിലും അധിക ചെലവില്ലാതെ സ്റ്റീൽ ഡോറുകൾ ലഭ്യമാകുന്നത് പെട്രയുടെ പ്രത്യേകതയാണ്. Clear Coating ഉള്ള Heavy-Duty SS 304 Solid Hinges ഉപയോഗിച്ചിരിക്കുന്നതിനാൽ കൂടുതൽ കരുത്തും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു. ഈ മികച്ച സവിശേഷതകളാണ് പെട്ര സ്റ്റീൽ ഡോറുകളെ വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പ്രതീകമാക്കുന്നത്.

ഗുണമേന്മയുടെ മറ്റൊരു തെളിവാണ് പെട്രയുടെ വാറണ്ടി. വാതിലിന്റെ ലോക്ക്, വിജാഗിരി എന്നീ മെക്കാനിക്കൽ ഭാഗങ്ങൾക്ക് 5 വർഷം വരെ വാറണ്ടിയുണ്ട്. ഇത് മനശാന്തിയോടെ വാതിലുകൾ സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും.

വ്യാപകമായ ശൃംഖലയാണ് പെട്രയ്ക്ക് ഉള്ളത്. 100-ൽ അധികം തൊഴിലാളികൾ, 300-ൽ അധികം ഡീലർമാർ എന്നിവർ പെട്രയുടെ സേവനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

കേരളത്തിന് പുറത്ത് തമിഴ്നാട്, കർണാടകം, ഗോവ, ആന്ധപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, അസ്സം എന്നിവിടങ്ങളിൽ പെട്ര പ്രീമിയം സ്റ്റിൽ ഡോറുകൾ ലഭിക്കും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ഉടൻതന്നെ ഷോറൂമുകളും പെട്ര പദ്ധതിയിടുന്നുണ്ട്.

പെട്രയുടെ ഗുണമേന്മയിൽ വിശ്വസിക്കുന്നവർക്ക് പെട്രയുമായി സഹകരിക്കാം. കുറഞ്ഞ മുതൽമുടക്കിൽ വലിയ സാമ്പത്തികനേട്ടം ആഗ്രഹിക്കുന്നവർക്ക് പെട്ര സ്റ്റീൽ ഡോറുകളുടെ എക്സ്ക്ലൂസിവ് ഷോറൂമുകൾ ആരംഭിക്കാവുന്നതാണ്. വിവരങ്ങൾക്ക് - +91 8590602629 I www.petradoor.com

PREV
Read more Articles on
click me!

Recommended Stories

സന്നദ്ധ സേവനമേഖലയിലേക്ക് 100 കോടി രൂപ; ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ഡോ. ജോയ് ആലുക്കാസ്
Realty Utsav 2026: വീട് ബുക്ക് ചെയ്യൂ; 5 ലക്ഷം രൂപയുടെ ഇന്റീരിയർ ഫ്രീയായി സ്വന്തമാക്കൂ!