
കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി മാനുഫാക്ചററും ഹോൾസെയിലറുമായ റീഗൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളി എൻ.എച്ച്. ബൈപ്പാസിൽ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത ചലച്ചിത്രതാരവും ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉമ തോമസ് എം എൽ എ, കൊച്ചി കോർപറേഷൻ മേയർ അഡ്വ. മിനിമോൾ എന്നിവർ ചടങ്ങിൽ മുഖ്യഥിതികളായിരുന്നു. റീഗൽ ജ്വല്ലേഴ്സ് ചെയർമാൻ ടി കെ ശിവദാസ്, എംഡി ആൻഡ് സി.ഇ.ഒ വിബിൻ ശിവദാസ്, മാനേജിങ് ഡയറക്ടർ പല്ലവി നാംദേവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൊച്ചിയുടെ ഷോപ്പിംഗ് മാപ്പിൽ ഇടപ്പള്ളിയെ ഒരു പ്രധാന ജ്വല്ലറി ഡെസ്റ്റിനേഷനായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള ഷോറൂമിന് പകരം ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം ഉപഭോക്താകൾക്ക് സമ്മാനിക്കുന്ന തരത്തിലാണ് ഈ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നതെന്ന് റീഗൽ ജ്വല്ലേഴ്സ് അറിയിച്ചു. ലൈറ്റ് വെയ്റ്റ് വെഡ്ഡിംഗ് കളക്ഷനുകൾ, പരമ്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കൊൽക്കത്ത ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി കളക്ഷനുകൾ ഷോറൂമിൽ ലഭ്യമാണ്.
റീഗൽ ജ്വല്ലഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ന്യൂ ഏജ് ബ്രൈഡൽ ഫെസ്റ്റും ആരംഭിച്ചിട്ടുണ്ട്. ബ്രൈഡൽ ഫെസ്റ്റിന്റെ ഭാഗമായി, പാരമ്പര്യ ഡിസൈനുകളുടെ ഭംഗിയും ആധുനിക ട്രെൻഡുകളുടെ പുതുമയും സമന്വയിപ്പിച്ച പ്രത്യേക ബ്രൈഡൽ കളക്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ഭാരത്തിൽ കൂടുതൽ പൊലിമയും പ്രൗഢിയും തോന്നിക്കുന്നതാണ് ഈ ശേഖരത്തിന്റെ പ്രധാന സവിശേഷത. കേരളീയ ആഭരണങ്ങൾക്കൊപ്പം നഗാസ്, ചെട്ടിനാട്, ആന്റിക് തുടങ്ങിയ വിവിധ ശൈലികളിലും ഈ കളക്ഷൻ ലഭ്യമാണ്.
പാലക്ക, മാങ്ങാമാല, കാശുമാല എന്നിവയ്‌ക്കൊപ്പം ഡയമണ്ട്, കുന്ദൻ, പോൾക്കി, അൺകട്ട് ഡയമണ്ട് തുടങ്ങിയവയുടെ മനോഹരമായ കോമ്പിനേഷനുകളും ശേഖരത്തിലുണ്ട്. ഒപ്പം ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ ഫ്‌ളാറ്റ് 50 ശതമാനം കിഴിവും ഏത് ജ്വല്ലറിയിൽനിന്നും വാങ്ങിയ സ്വർണ്ണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 0% കിഴിവും പ്രത്യേക ഓഫറുകളായി ഉണ്ടായിരിക്കുന്നതാണ്.
കൊച്ചിക്ക് എല്ലാതരത്തിലും പുതിയ ഒരു ഗോൾഡ് ഷോപ്പിംഗ് അനുഭവമായിരിക്കും ഷോറൂം സമ്മാനിക്കുക എന്ന് റീഗൽ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗോപാൽ പറഞ്ഞു.
കൂടാതെ, ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട്‌സ്, അൺകട്ട് ഡയമണ്ടുകൾ, പ്രെഷ്യസ് സ്റ്റോൺ, പ്രീമിയം പ്ലാറ്റിനം, 18K & 14K ആഭരണങ്ങൾ എന്നിവയുടെ വലിയ നിരതന്നെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 8867909090