ലൈസൻസഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (LENSFED) ഏഷ്യാനെറ്റ് ന്യൂസുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിലെ എഞ്ചിനീയർമാരുടെയും ആർക്കിടെക്റ്റുകളുടെയും നിർമ്മാണമേഖലയിലെ മറ്റു പ്രൊഫഷണലുകളുടെയും സംഗമമായ “എഞ്ചിനീയേഴ്സ് അവാർഡ്സ് ആൻഡ് കോൺക്ലേവ് 2026” സെപ്റ്റംബർ 26-ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.

ലൈസൻസഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (LENSFED) ഏഷ്യാനെറ്റ് ന്യൂസുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടി രാവിലെ 9-ന് കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, മുതിർന്ന ബ്യൂറോക്രാറ്റുകൾ, പ്രശസ്ത ആർക്കിടെക്റ്റുകൾ, സ്ട്രക്ചറൽ എഞ്ചിനീയർമാർ, ബിൽഡർമാർ, വികസന നയരൂപകർത്താക്കൾ എന്നിവർ പങ്കെടുക്കും.

കേരള ഗ്രാമീണ ബാങ്ക് പ്രധാന പങ്കാളിയാകുന്ന സംഗമത്തിൽ നിർമ്മാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ, ഊർജ്ജക്ഷമത, ഹരിത നിർമ്മാണ രീതികൾ, മേഖലയിലെ ഭാവി വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്ന ഉന്നതതല കോൺക്ലേവും, വിവിധ വിഭാഗങ്ങളിലെ മികച്ച പ്രതിഭകളെയും പ്രോജക്റ്റുകളെയും ആദരിക്കുന്ന പുരസ്കാര സമർപ്പണവും, നിർമ്മാണ മേഖലയിലെ പുതിയ ബ്രാൻഡുകളെ നേരിട്ട് അറിയുവാനുള്ള എക്സ്പോയും ഉണ്ടാകും.