കേരളത്തിലെ ഏറ്റവും മികച്ച സ്കൂൾ അധ്യാപകരെ തിരഞ്ഞെടുത്ത് ആദരിക്കാൻ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
സമ്പൂർണ്ണ സാക്ഷരതയുടെ പേരിൽ നമ്മൾ മലയാളികൾ അഭിമാനം കൊള്ളുമ്പോഴും അതിന് കാരണക്കാരായ അധ്യാപകരെ ആദരിക്കാനും അവരുടെ അഭിമാനമുയർത്താനുമുള്ള ഒരു ജനകീയ സംവിധാനം നമുക്കില്ല.
അതുകൊണ്ട് അധ്യാപനരംഗത്ത് വിലപ്പെട്ട സംഭാവനങ്ങൾ നൽകിയ വ്യക്തികൾക്ക് അർഹതപ്പെട്ട അംഗീകാരം നൽകുക എന്നതാണ് വിദ്യാരത്നം ടീച്ചേർസ് അവാർഡ്സ് എന്ന ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
എല്ലാ ജില്ലകളിൽ നിന്നുമുള്ള സ്റ്റേറ്റ്, സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സ്കൂളുകളിലെ അധ്യാപകരെ ആവാർഡിനായി പരിഗണിക്കും.
എൽ പി, യു പി, ഹയർ സെക്കൻഡറി അടക്കമുള്ള വിവിധ വിഭാഗങ്ങളിലുള്ള സ്കൂളുകൾക്കും, വിദ്യാർത്ഥികൾക്കും നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്. അധ്യാപകർക്ക് സ്വയം നോമിനേറ്റ് ചെയ്യാനും അവസരമുണ്ടാകും. ഫെബ്രുവരി അവസാന വാരം വരെ നോമിനേഷനുകൾ സമർപ്പിക്കാം.
അമൃത വിശ്വവിദ്യാപീഠത്തിന്റെ മുഖ്യപങ്കാളിത്തത്തോടെയാണ് വിദ്യാരത്ന അവാർഡിന്റെ ആദ്യ പതിപ്പ് ഒരുങ്ങുന്നത്.
നോമിനേഷനുകൾ സമർപ്പിക്കാൻ www.asianetnews.events/vidyaratna എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : +91 86069 59595