കാലങ്ങളോളം ഈടുനിൽക്കുന്ന സ്റ്റീൽ വാതിലുകൾ; വീട് പണിയുന്നവർക്ക് പ്രിയപ്പെട്ട പെട്ര ഡോറുകൾ!

Published : Jan 21, 2026, 04:00 PM IST
Petra Steel Doors

Synopsis

സ്റ്റീൽ വാതിൽ ബ്രാൻഡുകളിൽ ഒരു പ്രീമിയം ബ്രാൻഡ് അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബ്രാൻഡാണ് പെട്ര.

അതിവേഗം പുതിയ ഉൽപ്പന്നങ്ങൾ എത്തുന്ന ഒരു മേഖലയാണ് വീട് നിർമ്മാണം. ഓടിട്ട വീട്ടിൽ നിന്നും കോൺക്രീറ്റിലേക്ക് മലയാളികൾ മാറിയപ്പോൾ, വീട് പണിയുന്ന ഓരോരുത്തർക്കും വീടിന്റെ ഓരോ ഘടകങ്ങളിലും അഭിപ്രായമുണ്ട്.

വീട്ടിലേക്ക് കടക്കുമ്പോഴുള്ള ആദ്യ ഇംപ്രഷൻതന്നെ കതക് ആണല്ലോ. വീടിന്റെ ഡോർ, സൗന്ദര്യത്തിനൊപ്പം സുരക്ഷയും നൽകണം. ഈ കാര്യത്തിൽ ഇപ്പോൾ വിപണിയിലെ ട്രെൻഡ് സ്റ്റീൽ ഡോറുകളാണ്. ഈടുറ്റ, കാലങ്ങളോളം നീണ്ടുനിൽക്കുന്ന, ദൃഢമായ ഈ വാതിലുകൾ ഇപ്പോൾ എല്ലാവരുടെയും ആദ്യത്തെ ചോയ്സാണ്.

സ്റ്റീൽ വാതിൽ ബ്രാൻഡുകളിൽ ഒരു പ്രീമിയം ബ്രാൻഡ് അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബ്രാൻഡാണ് പെട്ര. 2012 മുതൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ പെട്ര അതിവേഗം വളർന്നു. ഇതിന് സഹായിച്ചത് ഗുണമേന്മയിലുള്ള ഊന്നിലും ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള കൃത്യമായ ഇടപെടലുകളുമാണ്.

ഏതൊരു ഉൽപ്പന്നവും ജനകീയമാകുന്നത് അത് ഉപയോക്താക്കൾ ഏറ്റെടുക്കുകയും അഭിമാനത്തോടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. പെട്ര നിരവധി ഉപയോക്താക്കളുടെയും ബിൽഡർമാരുടെയും പ്രിയപ്പെട്ട ചോയ്സ് ആയതും അങ്ങനെയാണ്. ദീർഘകാലം നീണ്ടു നിൽക്കുന്ന ഈ സ്റ്റീൽ ഡോറുകൾ ഗുണമേന്മയിലും കരുത്തിലും ഒരു വിട്ടുവീഴ്ച്ചയും ചെയ്യുന്നില്ല. മാത്രമല്ല എപ്പോഴും സേവനസന്നദ്ധരായിട്ടുള്ള കസ്റ്റമർ സർവീസ് പെട്രയുടെ പ്രത്യേകതയാണ്. ഉപയോക്താക്കളുമായുള്ള ദീർഘകാലബന്ധമാണ് പെട്ര ഉൽപ്പന്നങ്ങളിലൂടെ സ്ഥാപിക്കുന്നത്.

പെട്രയുടെ വാതിലുകളിലൂടെ ഉപയോക്താക്കൾക്ക് ആഗോളനിലവാരത്തിലുള്ള ഡിസൈനുകൾ, നിറങ്ങൾ, ഗുണമേന്മ എന്നിവ ഉറപ്പിക്കാം. ആഡംബര വീടുകൾക്ക് ഒപ്പം വാണിജ്യ സ്ഥാപനങ്ങൾക്കും ഈ വാതിലുകൾ ഇണങ്ങും.

പെട്രയുടെ ഗുണമേന്മ അതിന്റെ നിർമ്മാണഘട്ടങ്ങളിൽതന്നെ ഉറപ്പുവരുത്തുന്നതാണ്. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലാണ് ഓരോ പെട്ര ഉൽപ്പന്നവും പുറത്തിറങ്ങുന്നത്. ഇതിനുപുറമെ കർശനമായ ഗുണമേന്മ പരിശോധനകളും ടെസ്റ്റുകളും ഓരോ ഉൽപ്പന്നവും പാസ്സാകണം. എങ്കിൽ മാത്രമേ അവ ഉപയോക്താക്കൾക്ക് ലഭ്യമാക്കൂ.

ആധുനിക വീടുകളുടെ ഡിസൈനുകളോട് ഇണങ്ങുന്ന രൂപകൽപ്പനയാണ് പെട്ര ഡോറുകൾക്ക് ഉള്ളത്. വാതിലിനൊപ്പം തന്നെ ഫ്രെയിംകൂടെയുള്ള മോഡലുകളാണ് ഇവ. ഇത് വാതിൽ പിടിപ്പിക്കുന്നത് എളുപ്പമാക്കും, അതിലൂടെ ഉപയോക്താക്കൾക്ക് പണവും സമയവും ലാഭിക്കുകയും ചെയ്യാം. ആക്സസറികൾക്കും ഫിറ്റിങ്ങിനും പ്രത്യേകം പണം നൽകേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. അധിക സുരക്ഷയ്ക്ക് വേണ്ടി മൾട്ടി പോയിന്റ് ലോക്കിങ് സംവിധാനവുമുണ്ട്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിർമ്മിതിയാണ് ഈ വാതിലുകൾക്കുള്ളത്. കൂടാതെ ചിലൽപോലെയുള്ള ജീവികളുടെ ആക്രമണം ഉണ്ടാകില്ല. ശബ്ദം തടയുന്ന നോയിസ് കൺട്രോൾ സംവിധാനവും ഇ.എസ്.എൽ സാങ്കേതികവിദ്യയും പെട്ര ഡോറുകളിൽ ഉണ്ട്.

ഗുണമേന്മയുടെ മറ്റൊരു തെളിവാണ് പെട്രയുടെ വാറണ്ടി. വാതിലിന്റെ ലോക്ക്, വിജാഗിരി എന്നീ മെക്കാനിക്കൽ ഭാഗങ്ങൾക്ക് 5 വർഷം വരെ വാറണ്ടിയുണ്ട്.

വ്യാപകമായ ശൃംഖലയാണ് പെട്രയ്ക്ക് ഉള്ളത്. 100-ൽ അധികം തൊഴിലാളികൾ, 300-ൽ അധികം ഡീലർമാർ എന്നിവർ പെട്രയുടെ സേവനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

 

 

കേരളത്തിന് പുറത്ത് തമിഴ് നാട്, കർണാടകം, ആന്ധപ്രദേശ്, മഹാരഷ്ട്ര, ഗുജറാത്ത്, അസ്സം എന്നിവിടങ്ങളിൽ പെട്ര പ്രീമിയം സ്റ്റിൽ ഡോറുകൾ ലഭിക്കും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ഉടൻതന്നെ പ്രത്യേക ഷോറൂമുകളും പെട്ര പദ്ധതിയിടുന്നുണ്ട്.

പെട്രയുടെ ഗുണമേന്മയിൽ വിശ്വസിക്കുന്നവർക്ക് പെട്രയുമായി സഹകരിക്കാം. കുറഞ്ഞ മുതൽമുടക്കിൽ വലിയ സാമ്പത്തികനേട്ടം ആഗ്രഹിക്കുന്നവർക്ക് പെട്ര സ്റ്റീ. എക്സ്ക്ലൂസിവ് ഷോറൂമുകൾ ആരംഭിക്കാവുന്നതാണ് . വിവരങ്ങൾക്ക് - +91 8590602629 I www.petradoor.com

PREV
Read more Articles on
click me!

Recommended Stories

താരിഫ് രാജാവിനെ പ്രീതിപ്പെടുത്തൽ: ട്രംപ് 2.0 കാലഘട്ടത്തിലെ നയതന്ത്രം
സിവിൽ സർവീസിന് തയാറെടുക്കാം – ജോലി കളയേണ്ട, നാട്ടിൽ നിന്നും മാറേണ്ട; പുതിയ മാതൃകയുമായി ഫോർച്യൂൺ IAS അക്കാദമി