
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 10 വിദേശികൾ കൂടി മരിച്ചു. നാലുപേർ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരോ ആൾ വീതം റിയാദ്, യാംബു എന്നിവിടങ്ങളിലുമാണ് മരിച്ചത്. യാംബുവിൽ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 43നും 90നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെ വിവിധ രോഗങ്ങൾ അലട്ടിയിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 283 ആയി.
അതേസമയം വീണ്ടും ആശങ്ക പകർന്ന് രോഗികളുടെ എണ്ണം ഉയർന്നു. 2039 പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 46869 ആയി. ഇതിൽ 27535 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ 156 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
പുതിയ രോഗികൾ: ജിദ്ദ - 482, റിയാദ് - 478, മക്ക - 356, മദീന - 247, ഹുഫൂഫ് - 93, ദമ്മാം - 93, ത്വാഇഫ് - 68, യാംബു - 27, ഖത്വീഫ് - 21, തുറൈബാൻ - 11, സഫ്വ - 11, ദറഇയ - 11, ഖുൻഫുദ - 10, താദിഖ് - 10, ഖോബാർ - 9, വാദി ദവാസിർ - 8, ബേയ്ഷ് - 7, ബീഷ - 6, ഖറഅ - 6, മുസൈലിഫ് - 6, അൽറൈൻ - 6, ജുബൈൽ - 5, റാസതനൂറ - 5, അൽജഫർ - 4, വാദി അൽഫറഅ - 4, മനാഫ് അൽഹദീദ - 4, ദുർമ - 4, ഖമീസ് മുശൈത് - 3, ദഹ്റാൻ - 3, അൽഖുറുമ - 3, അൽഹദ - 3, ശറൂറ - 3, ഹാഇൽ - 3, അൽഖർജ് - 3, അൽഖറഇ - 2, നമീറ - 2, അബഹ - 1, ബുറൈദ - 1, അൽസഹൻ - 1, അലൈത് - 1, തുവാൽ - 1, തബൂക് - 1, അൽദിലം - 1, ലൈല - 1, ഹുത്ത സുദൈർ - 1
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ