ഒരു മാസത്തിനിടെ ബഹ്‌റൈനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് 1,000 റെസ്‌റ്റോറന്റുകള്‍

Published : Jun 25, 2021, 09:57 AM ISTUpdated : Jun 25, 2021, 12:34 PM IST
ഒരു മാസത്തിനിടെ ബഹ്‌റൈനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് 1,000 റെസ്‌റ്റോറന്റുകള്‍

Synopsis

ഓരോ ദിവസവും ഇത്തരത്തില്‍ 100ലധികം സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച 164 ഔട്ട്ലറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 36 റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി. 

മനാമ: ഒരു മാസത്തിനിടെ ബഹ്‌റൈനില്‍ നടത്തിയ പരിശോധനകളില്‍ 1,000 റെസ്‌റ്റോറന്റുകളും കഫേകളും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. മെയ് 27 മുതല്‍ ഇന്നലെ വരെ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 16 റെസ്‌റ്റോറന്റുകള്‍ പൂട്ടിച്ചു.  

ഓരോ ദിവസവും ഇത്തരത്തില്‍ 100ലധികം സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച 164 ഔട്ട്ലറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 36 റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തി. സലൂണുകളും സ്പാകളും അധികൃതര്‍ പരിശോധിച്ചിരുന്നു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ പള്ളികളും അടച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം അധികൃതര്‍ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിവരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു