
ദുബായ്: ആയിരം ദിവസം കൊണ്ട് ആയിരം പാട്ടുപാടി ദുബായിൽ താരമായിരിക്കുകയാണ് ഒരു ഇന്ത്യക്കാരി. നാൽപ്പത്തിയെട്ടുകാരിയായ സപ്ന എബ്രഹാം ആണ് പാട്ടുപാടി ലോക റെക്കോർഡ് ഉൾപ്പടെ നേടിയിരിക്കുന്നത്. സപ്ന തന്നയാണ് ഗാനങ്ങളുടെ വരികളെഴുതുകയും രചന നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നത്.
'ആയിരം ദിവസം , ആയിരം പാട്ട്' എന്ന സപ്നയുടെ ഉദ്യമത്തിന് ഗോൾഡൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കോർഡ് ആണ് ലഭിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നാല് അവാർഡുകളാണ് സപ്ന കരസ്ഥമാക്കിയത്. 2017 ഏപ്രിൽ എട്ട് മുതൽ 2020 ജനുവരി രണ്ടുവരെ 1000 ദിവസമായിരുന്നു സപ്ന പാട്ടുപാടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. ഏറ്റവും കൂടുതൽ പാട്ടുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ ആൽബം എന്ന വിഭാഗത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിന് ശ്രമിക്കുകയാണ് സപ്ന ഇപ്പോള്‍.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയാണ് സപ്ന. 1000 ദിവസം കൊണ്ട് 1000 പാട്ട് പാടുക എന്നത് തന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നുവെന്ന് സപ്ന പറഞ്ഞു. 24 വർഷമായി ഗായിക, രചയിതാവ് എന്നീ നിലയിൽ സംഗീതമേഖലയിൽ പ്രവർത്തിക്കുകയാണ്. ഏകദേശം 22ഓളം സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സംഗീതത്തിൽ ഇനിയും ഒരുപാട് നേടാനുണ്ടെന്നും സപ്ന കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam