സ്കൂൾ ബസുകൾക്ക് മുൻഗണന നൽകാത്തവർക്ക് വൻ പിഴ ചുമത്തി ദുബായ് ട്രാഫിക് പൊലീസ്

By Web TeamFirst Published Sep 1, 2018, 9:46 PM IST
Highlights

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ ബസ് സ്റ്റോപ്പ് ചിഹ്നത്തിന് അഞ്ച് മീറ്ററി‌ൽ കുറയാതെ ദൂരത്തിൽ വാഹനങ്ങൾ നിർത്തിയിടണം. ഇത് ലംഘിക്കുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും. കൂടാതെ നിയമം ലംഘിച്ച ഡ്രൈവർമാരുടെ ലൈസൻസിൽ പത്ത് ബ്ലാക്ക്മാർക്കുകളും പതിക്കുമെന്ന് അബുദാബി ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ ഷെഹ്ഹി അറിയിച്ചു. 

അബു ദാബി: 'സ്റ്റോപ്പ്' ചിഹ്നം കാണിക്കുന്നിടത്ത് സ്കൂൾ ബസുകൾക്ക് മുൻഗണന നൽകാത്തവർക്ക് പിഴ ചുമത്തി ദുബായ് ട്രാഫിക് പൊലീസ്. സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ ബസ് സ്റ്റോപ്പ് ചിഹ്നത്തിന് അഞ്ച് മീറ്ററി‌ൽ കുറയാതെ ദൂരത്തിൽ വാഹനങ്ങൾ നിർത്തിയിടണം. ഇത് ലംഘിക്കുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും. കൂടാതെ നിയമം ലംഘിച്ച ഡ്രൈവർമാരുടെ ലൈസൻസിൽ പത്ത് ബ്ലാക്ക്മാർക്കുകളും പതിക്കുമെന്ന് അബുദാബി ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ ഷെഹ്ഹി അറിയിച്ചു. 

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയമം പാസാക്കിയത്. ഇതുസംബന്ധിച്ച് അനുകൂല പ്രതികരണമാണ് ആളുകളിൽനിന്നും ലഭിക്കുന്നതെന്നും അൽ ഷെഹ്ഹി പറഞ്ഞു. കഴിഞ്ഞ വർഷം നിയമം പാലിക്കാതെ വാഹനമോടിച്ച 473 പേർക്കാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.

അതേസമയം സ്റ്റോപ്പ് ചിഹ്നം കാണിക്കാത്ത ബസ് ഡ്രൈവർമാർക്കെതിരേയും നടപടിയുണ്ട്. 5000 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക്മാർക്കുകളുമാണ് ഡ്രൈവർമാർക്ക് ചുമത്തുക.  സ്കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി പിറകിലുള്ള വാഹനങ്ങൾ നിർത്തുന്നതിനാണ് സ്റ്റോപ്പ് ബോർഡുകൾ പ്രദർശിപ്പിക്കുന്നത്. സ്കൂൾ ബസ് ‍ഡ്രൈവർമാരാണ് ബോർഡ് പ്രദർശിപ്പിക്കുക. 
 

click me!