109-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ ഭാഗ്യശാലികളായത് 1,103 പേര്‍

Published : Jan 01, 2023, 03:34 PM ISTUpdated : Jan 01, 2023, 03:37 PM IST
109-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ ഭാഗ്യശാലികളായത് 1,103 പേര്‍

Synopsis

2022ലെ അവസാന നറുക്കെടുപ്പില്‍ 1,103 ഭാഗ്യശാലികള്‍ ചേര്‍ന്ന് 1,680,100 ദിര്‍ഹത്തിന്‍റെ സമ്മാനമാണ് നേടിയത്. അതേസമയം 10 മില്യണ്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാന ജേതാവിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 

ദുബൈ: മഹ്സൂസിന്‍റെ 109-ാമത് പ്രതിവാര നറുക്കെടുപ്പില്‍ നിരവധി പേരെയാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 2022ലെ അവസാന നറുക്കെടുപ്പില്‍ 1,103 ഭാഗ്യശാലികള്‍ ചേര്‍ന്ന് 1,680,100 ദിര്‍ഹത്തിന്‍റെ സമ്മാനമാണ് നേടിയത്. അതേസമയം 10 മില്യണ്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാന ജേതാവിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 

ഈവിങ്സ് എല്‍എല്‍സി നടത്തുന്ന,തുടര്‍ച്ചയായി വൻ തുകകള്‍ സമ്മാനമായി നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ് രണ്ട് വര്‍ഷത്തിനുള്ളില്‍ 31 പേരെയാണ് കോടീശ്വരന്മാരാക്കിയിട്ടുള്ളത്. ഇക്കാലയളവിനുള്ളില്‍ 215,000ത്തിലധികം വിജയികളെയും മഹ്സൂസ് സൃഷ്ടിച്ചു. 

ഈ വാരത്തിലെ നറുക്കെടുപ്പില്‍ അഞ്ചില്‍ നാല് സംഖ്യകളും യോജിച്ചുവന്ന 14 പേരാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം ഇവര്‍ പങ്കിട്ടെടുത്തു. ഓരോരുത്തര്‍ക്കും 71,428 ദിര്‍ഹം വീതമാണ് ലഭിച്ചത്. 

അഞ്ചില്‍ മൂന്ന് സംഖ്യകളും യോജിച്ചുവന്ന 1,086 പേര്‍ മൂന്നാം സമ്മാനവും സ്വന്തമാക്കി. 350 ദിര്‍ഹം വീതമാണ് ഇവര്‍ക്ക് ലഭിച്ചത്. 

പതിവുപോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ രതീഷ്, മുഹമ്മദ്, ഫിലിപ്പീൻസ് സ്വദേശിയായ റയാൻ എന്നിവരാണ് പുതുവര്‍ഷത്തില്‍ 100,000 ദിര്‍ഹം വീതം സമ്മാനമായി നേടിയത്. യഥാക്രമം 27237318, 27199469, 27015227 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായിരിക്കുന്നത്. 

അടുത്ത മില്യണയറാകാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 രൂപയുടെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് മഹ്സൂസില്‍ പങ്കെടുക്കാൻ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിക്കുമ്പോഴും ഉപഭോക്താവിന് ഒന്നിലധികം നറുക്കെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരമാണ് ലഭിക്കുക. 

രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ 'ഫന്‍റാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രോ'യിലും 'സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ'യിലും പങ്കെടുക്കാം. 'സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ'യില്‍ 49 നമ്പറുകളില്‍ നിന്ന് അഞ്ച് നമ്പറുകള്‍ തെരഞ്ഞെടുക്കണം. ഇതില്‍ വിജയി ആയാല്‍ 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 1,000,000 ദിര്‍ഹമാണ് രണ്ടാം സമ്മാനം. 350 ദിര്‍ഹം മൂന്നാം സമ്മാനവും. ഇതേ ടിക്കറ്റുകള്‍ തന്നെ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി തെരഞ്ഞെടുക്കപ്പെടും. 

എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ 'ഫന്‍റാസ്റ്റിക് ഫ്രൈഡേ എപിക് ഡ്രോ'യില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

മഹ്സൂസ് അഥവാ ഭാഗ്യം എന്നര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്- എല്ലാ ആഴ്ചയിലും മില്യണ്‍ കണക്കിന് ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ നല്‍കി നിരവധി പേരുടെ ജീവിതമാണ് മാറ്റിമറിക്കുന്നത്. സാധാരണക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും സമൂഹത്തെ സേവിക്കുന്നതിനും മഹ്സൂസ് സമര്‍പ്പണബോധത്തോടെ എന്നും നിലകൊള്ളുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി