
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 11 പേർ കൂടി മരിച്ചു. പുതിയതായി 842 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 706 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,99,277 ആയി. ഇവരിൽ 3,84,027 പേർക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,765 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 8,485 പേർ ചികിത്സയിലുണ്ട്. ഇവരിൽ 950 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്.
കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 365, മക്ക 150, കിഴക്കൻ പ്രവിശ്യ 147, അസീർ 34, ഹായിൽ 32, മദീന 27, തബൂക്ക് 23, ജീസാൻ 20, അൽ ഖസീം 18, അൽ ജൗഫ് 9, അൽബാഹ 7, വടക്കൻ അതിർത്തി മേഖല 5, നജ്റാൻ 5.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam