സൗദി അറേബ്യയിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Jan 09, 2021, 07:15 PM IST
സൗദി അറേബ്യയിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

അസുഖ ബാധിതരായി രാജ്യത്ത് നിലവില്‍ ബാക്കിയുള്ളത് 2024 പേരാണ്. ഇതിൽ 308 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ 110 പേർക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 174 രോഗബാധിതർ സുഖം പ്രാപിച്ചു.  ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363692 ഉം രോഗമുക്തരുടെ എണ്ണം 355382 ഉം ആയി. മരണസംഖ്യ 6286 ആയി ഉയർന്നു.  

അസുഖ ബാധിതരായി രാജ്യത്ത് നിലവില്‍ ബാക്കിയുള്ളത് 2024 പേരാണ്. ഇതിൽ 308 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7  ശതമാനമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 40, മക്ക 31, കിഴക്കൻ പ്രവിശ്യ 12, മദീന  12, അസീർ 3, ഖസീം 3, ജീസാൻ 3, തബൂക്ക് 3, നജ്റാൻ 2, അൽബാഹ 1.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല
കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിൽ ഇറാൻ ആക്രമണം, ഇന്ത്യക്കാരന് ദാരുണാന്ത്യം