
റിയാദ്: സൗദിയില വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് തൊഴിൽ ചെയ്‍ത വിദേശികൾ പിടിയിൽ. ഏഷ്യൻ രാജ്യക്കാരായ 12 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്‍തത്. സൗദി തൊഴിൽ മന്ത്രാലയവും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
റിയാദിൽ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട കമ്പനിയെ വിളിച്ചുവരുത്തുന്നതിനും പിടിയിലായ തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സ്‍പോൺസറിൽ നിന്ന് ചാടിപ്പോയവരെ മറ്റ് സ്ഥാപനങ്ങളിൽ ശുചീകരണ ജോലിക്ക് എത്തിച്ചു കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായതെന്ന് റിയാദ് മേഖലാ തൊഴിൽ മന്ത്രാലയ ബ്രാഞ്ച് ഓഫീസ് മേധാവി ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽഹർബി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam