റിയാദില്‍ സംഘര്‍ഷം; 12 വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Sep 21, 2019, 03:29 PM IST
റിയാദില്‍ സംഘര്‍ഷം; 12 വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ഏതാനും യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്.

റിയാദ്: നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ റിയാദിലെ അല്‍ നസീം ഡിസ്ട്രിക്ടിലായിരുന്നു സംഭവം. ഏതാനും യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് 12 സിറിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തെന്ന് റിയാദ് പൊലീസ് വക്താവ് അറിയിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് വടികളുമായെത്തി നടുറോഡില്‍ ഏറ്റുമുട്ടിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയന്ത്രണങ്ങൾ പിൻവലിച്ചു; ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായി പുനഃരാരംഭിച്ചു
കുവൈത്തിൽ വൻ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 സ്വദേശികൾ പിടിയിൽ