കുറിപ്പടിയില്ലാതെ 1.2 ലക്ഷം ഗുളികള്‍ വിതരണം ചെയ്തു; ബഹ്റൈനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jul 28, 2020, 12:08 PM IST
Highlights

അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ ജീവനക്കാരാണ്. ഇരുവരും ചേര്‍ന്ന് മറ്റൊരാള്‍ക്ക് ഗുളികകള്‍ കൈമാറുകയായിരുന്നു. 

മനാമ: ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ 1,20,000 ഗുളികള്‍ വിതരണം ചെയ്തതായി കണ്ടെത്തി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്‍ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നിന്ന് വലിയ അളവില്‍ വേദന സംഹാരികളും മറ്റും കാണാതായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു പരിശോധന.

അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ ജീവനക്കാരാണ്. ഇരുവരും ചേര്‍ന്ന് മറ്റൊരാള്‍ക്ക് ഗുളികകള്‍ കൈമാറുകയായിരുന്നു. മരുന്ന് വിതരണം ചെയ്യുന്ന വിഭാഗത്തിലെ ജീവനക്കാരുടെ മേല്‍ മതിയായ മേല്‍നോട്ടമുണ്ടായില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മരുന്നുകള്‍ വിതരണം ചെയ്യാന്‍ കാരണമായത്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി

click me!