യുഎഇയില്‍ ഇന്ന് 122 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

By Web TeamFirst Published Oct 19, 2021, 5:23 PM IST
Highlights

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,812 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,595 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 122 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 157 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയതായി നടത്തിയ 3,27,338 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,812 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,595 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,122 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,095 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
 

announces 122 new cases, 157 recoveries and 2 deaths in last 24 hours pic.twitter.com/D7vjvy7178

— WAM English (@WAMNEWS_ENG)
click me!