കൊവിഡ്: സൗദി അറേബ്യയിൽ 1,385 രോഗികൾ ഗുരുതരാവസ്ഥയിൽ

By Web TeamFirst Published Jul 24, 2021, 7:54 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,155 പേർ രാജ്യത്ത് രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ 14 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ 89,482 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 1,385 പേരുടെ നില ഗുരുതരം. ആകെ 10,829 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. പുതിയതായി 1,256 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് രോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,155 പേർ രാജ്യത്ത് രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ 14 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ 89,482 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആകെ എണ്ണം 516,949 ആയി. 497,965 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,155 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 280, മക്ക 244, കിഴക്കൻ പ്രവിശ്യ 170, അസീർ 150, ജീസാൻ 107, അൽഖസീം 83, മദീന 59, ഹായിൽ 47, നജ്റാൻ 41, വടക്കൻ അതിർത്തി മേഖല 25, തബൂക്ക് 23, അൽബാഹ 21, അൽജൗഫ് 6. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 24,064,055 ഡോസായി. 

click me!