Latest Videos

1,40,000 പ്രവാസികള്‍ കുവൈത്ത് വിട്ടുവെന്ന് ഔദ്യോഗിക കണക്കുകള്‍; കൂടുതലും ഇന്ത്യക്കാര്‍

By Web TeamFirst Published Mar 19, 2021, 6:03 PM IST
Highlights

2020 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 46,70,000 ആണ് കുവൈത്തിലെ ആകെ ജനസംഖ്യ. ഇതിന്റെ 31 ശതമാനം സ്വദശികളും 69 ശതമാനം പ്രവാസികളുമാണ്. 1.459 ദശലക്ഷം സ്വദേശികളും 3.210 ദശലക്ഷം പ്രവാസികളും ചേരുന്നതാണ് കുവൈത്തിലെ ആകെ ജനസംഖ്യ. 

കുവൈത്ത് സിറ്റി:  കഴിഞ്ഞ വര്‍ഷം 1,40,000 പ്രവാസികള്‍ കുവൈത്തില്‍ നിന്ന് മടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് കാരണമായുണ്ടായ പ്രതിസന്ധിക്ക് പുറമെ സ്വദേശിവത്കരണം ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളും പ്രവാസികളുടെ എണ്ണം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. രാജ്യത്തുനിന്ന് മടങ്ങിയ പ്രവാസികളില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്.

11,000 സ്വദേശികളാണ് കുവൈത്തില്‍ പുതിയതായി കഴിഞ്ഞ വര്‍ഷം ജോലിയില്‍ പ്രവേശിച്ചത്. 2020 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 46,70,000 ആണ് കുവൈത്തിലെ ആകെ ജനസംഖ്യ. ഇതിന്റെ 31 ശതമാനം സ്വദശികളും 69 ശതമാനം പ്രവാസികളുമാണ്. 1.459 ദശലക്ഷം സ്വദേശികളും 3.210 ദശലക്ഷം പ്രവാസികളും ചേരുന്നതാണ് കുവൈത്തിലെ ആകെ ജനസംഖ്യ. വിദേശികളുടെ എണ്ണം കുറച്ച് രാജ്യത്തെ ജനസംഖ്യയില്‍ സന്തുലനമുണ്ടാക്കാനാണ് കുവൈത്ത് അധികൃതരും ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം വിദേശികളുടെ എണ്ണത്തില്‍ നാല് ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോരിറ്റിയുടെ കണക്കുകള്‍ പറയുന്നു. ആകെ ജനസംഖ്യയില്‍ 2.2 ശതമാനത്തിന്റെ കുറവുണ്ടായി. കുവൈത്ത് വിട്ട പ്രവാസികളില്‍ 52 ശതമാനവും ഇന്ത്യക്കാരാണ്. 22.5 ശതമാനം ഈജിപ്‍തുകാരും 10 ശതമാനം ബംഗ്ലാദേശ് സ്വദേശികളും 4.5 ശതമാനം ഫിലിപ്പൈനികളുമാണ്. പുതിയ വിസകള്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വിസ പുതുക്കുന്നതിന് പ്രായ പരിധി അടക്കമുള്ള നിബന്ധനകള്‍ കൊണ്ടുവന്നതും പ്രവാസികളുടെ എണ്ണം ഇനിയും കുറയാന്‍ കാരണമാവും. 

click me!