കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് മടങ്ങിയത് ഒന്നരലക്ഷത്തോളം പ്രവാസികള്‍

By Web TeamFirst Published Mar 19, 2021, 2:22 PM IST
Highlights

നിരവധി പ്രവാസികള്‍ കുവൈത്തില്‍ നിന്നും മടങ്ങിയെങ്കിലും 2019 നെ അപേക്ഷിച്ച് 2020 ല്‍ കുവൈത്ത് ഇതരരുടെ എണ്ണം വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം 1,40,000 പ്രവാസികള്‍ കുവൈത്ത് വിട്ടതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ട പ്രവാസികളില്‍ 39 ശതമാനം ഗാര്‍ഹിക തൊഴിലാളികളാണ്. 2020 ഫെബ്രുവരി മുതലുള്ള കണക്കുകളാണിത്.  

അതേസമയം 11,000 കുവൈത്ത് സ്വദേശികള്‍ കഴിഞ്ഞവര്‍ഷം തൊഴില്‍ വിപണിയില്‍ ചേര്‍ന്നു. നിരവധി പ്രവാസികള്‍ കുവൈത്തില്‍ നിന്നും മടങ്ങിയെങ്കിലും 2019 നെ അപേക്ഷിച്ച് 2020 ല്‍ കുവൈത്ത് ഇതരരുടെ എണ്ണം വര്‍ധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ കണക്കനുസരിച്ച് നിലവിലെ ജനസംഖ്യ 4.67 മില്യണ്‍ ആണ്. കഴിഞ്ഞവര്‍ഷം ഇത് 4.464 മില്യണ്‍ ആയിരുന്നു. 2019 ല്‍ കുവൈത്തില്‍ 3.099 മില്യണ്‍ സ്വദേശികള്‍ അല്ലാത്തവര്‍ താമസിച്ചിരുന്നു. 2020 ല്‍ ഇത് 3.210 ദശലക്ഷമായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പൗരന്മാരുടെ എണ്ണവും ഉയര്‍ന്നു. ആകെ 1.365 ദശലക്ഷമായിരുന്ന ഇത് 2020 അവസാനത്തോടെ 1.459 ദശലക്ഷമായി വര്‍ധിച്ചു.

click me!