പതിനേഴുകാരിയായ മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു

Published : Dec 27, 2025, 12:14 PM IST
malayali student died

Synopsis

പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഷാർജ: മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതയായി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ്​ മരിച്ചത്​. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയഘാതം മൂലമാണ് മരണം സംഭവിച്ചത്.

ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വൺ വിദ്യാർഥിയാണ്​. പിതാവ് മുഹമ്മദ്‌ സൈഫ്, മാതാവ് റുബീന സൈഫ്. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക്​ കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ പേരിൽ വൻ തട്ടിപ്പ്; വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറിച്ചുവിറ്റ അഞ്ചുപേർ അറസ്റ്റിൽ
സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ; ക്യാപ്റ്റന്‍റെ ധൈര്യത്തെയും ഉത്തരവാദിത്തത്തെയും പ്രശംസിച്ച് ദുബായ് കിരീടാവകാശി