
കുവൈത്ത് സിറ്റി: കുവൈത്തില്‍ സെപ്തംബറോടെ 20 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ട് ആരോഗ്യമന്ത്രാലയം. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല.
മുന്‍ഗണന വിഭാഗത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഇതിനകം തന്നെ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. സഹകരണ സംഘം ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്യാമ്പയിനിലൂടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ സഹകരണ സംഘങ്ങളില്‍ എത്തിയാണ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2020 ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം 46,70,000 ആണ് കുവൈത്തിലെ ജനസംഖ്യ. സെപ്തംബറോടെ സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം സാധ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam