ബഹ്റൈനില്‍ 371 പേര്‍ കൊവിഡ് മുക്തരായി; 208 പുതിയ രോഗികള്‍

Published : Aug 02, 2020, 11:55 PM ISTUpdated : Aug 03, 2020, 12:13 AM IST
ബഹ്റൈനില്‍ 371 പേര്‍ കൊവിഡ് മുക്തരായി; 208 പുതിയ രോഗികള്‍

Synopsis

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ പ്രവാസികളും 132 പേര്‍ വിദേശികളുമാണ്. ഇന്ന് രോഗമുക്തി നേടിയ 371 പേര്‍ കൂടി ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ 38,211 പേരാണ് കൊവിഡ് മുക്തരായത്.

മനാമ: ബഹ്റൈനില്‍ പുതിയതായി 208 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 371 പേര്‍ രോഗമുക്തരാവുകയും ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ പ്രവാസികളും 132 പേര്‍ സ്വദേശികളുമാണ്. ഇന്ന് രോഗമുക്തി നേടിയ 371 പേര്‍ കൂടി ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ 38,211 പേരാണ് കൊവിഡ് മുക്തരായത്.

നിലവില്‍ 2832 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 43 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബഹ്റൈനില്‍ ഇതുവരെ 41,190 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 8,35,567 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോളയിലും സെവൻ അപ്പിലും മൂത്രം കലർത്തി 63കാരൻ, സൂപ്പർ മാർക്കറ്റ് ജീവനക്കാരോടുള്ള പ്രതികാരത്തിൽ ഇരയായത് നാട്ടുകാർ
വ്യാജ ഉൽപ്പന്നങ്ങൾക്കും അനധികൃത ഗാരേജുകൾക്കും എതിരെ കടുത്ത നടപടിയുമായി കുവൈത്ത്