യുഎഇയില്‍ ഇന്ന് 2188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

Published : Jun 05, 2021, 04:57 PM IST
യുഎഇയില്‍ ഇന്ന് 2188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം

Synopsis

പുതിയതായി നടത്തിയ 2,46,510 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,81,197 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ 2,188 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,150 പേര്‍ സുഖം പ്രാപിക്കുകയും അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ  2,46,510 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,81,197 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,60,734 പേര്‍ രോഗമുക്തരാവുകയും 1,696 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,767 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്