ഖത്തറില്‍ 250 ടണ്‍ കാലാവധി കഴിഞ്ഞ ശീതികരിച്ച മാംസ്യം പിടിച്ചെടുത്തു

Published : Oct 25, 2021, 11:44 PM IST
ഖത്തറില്‍ 250 ടണ്‍ കാലാവധി കഴിഞ്ഞ ശീതികരിച്ച മാംസ്യം പിടിച്ചെടുത്തു

Synopsis

ശരിയായ തീയതിയും പാക്കേജിങും മാറ്റി പകരം കാലാവധി നീട്ടി പുതിയതായി പാക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ മാംസ്യം വെയര്‍ഹൗസില്‍ സൂക്ഷിച്ചു.

ദോഹ: കാലാവധി തിരുത്തി വില്‍പ്പനയ്ക്ക് സൂക്ഷിച്ച 250 ടണ്‍ ശീതീകരിച്ച മാംസ്യം(frozen meat) ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയവും(Ministry of Municipality) വാണിജ്യ, വ്യവസായ മന്ത്രാലയവും( Ministry of Commerce and Industry) സഹകരിച്ച് നടത്തിയ പരിശോധനയില്‍ പിടികൂടി. വ്യവസായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ ശീതികരിച്ച മാംസ്യത്തിന്റെ കാലാവധി തിരുത്തി ഉപയോഗിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ കാലാവധിയുള്ള ശീതീകരിച്ച മാംസ്യം പിടിച്ചെടുത്തത്.

നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ കാലാവധി വീണ്ടും നീട്ടി

ശരിയായ തീയതിയും പാക്കേജിങും മാറ്റി പകരം കാലാവധി നീട്ടി പുതിയതായി പാക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ മാംസ്യം വെയര്‍ഹൗസില്‍ സൂക്ഷിച്ചു. നിയമലംഘനത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നും പിടിച്ചെടുത്ത മാംസ്യം നശിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മുന്‍സിപ്പല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസിലെ സെന്ട്രല്‍ ഇന്‍സ്‌പെക്ഷന്‍ മേധാവി ഡോ. നവ്വല്‍ മുഹമ്മദ് അബ്ദുല്ല പറഞ്ഞു. നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അന്വേഷണ അധികൃതര്‍ക്ക് കൈമാറി. 

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ