യുഎഇയില്‍ 2500 പ്രവാസികള്‍ക്ക് സ്ഥിര താമസാനുമതി

By Web TeamFirst Published Nov 15, 2019, 7:02 PM IST
Highlights

2500 പേര്‍ക്ക് സ്ഥിരതാമസാനുമതി നല്‍കിയ കാര്യം ശൈഖ് മുഹമ്മദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അറിയിച്ചത്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നിക്ഷേപകര്‍ എന്നിവരടങ്ങിയ ആദ്യ സംഘത്തിന് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കിയത് തങ്ങള്‍ ആഘോഷമാക്കുന്നുവെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

ദുബായ്: 2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. നിക്ഷേപകരും, ശാസ്ത്രജ്ഞന്‍മാരും ബുദ്ധിജീവികളുമൊക്കെയാണ് ഈ പട്ടികയിലുള്ളത്.

2500 പേര്‍ക്ക് സ്ഥിരതാമസാനുമതി നല്‍കിയ കാര്യം ശൈഖ് മുഹമ്മദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അറിയിച്ചത്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നിക്ഷേപകര്‍ എന്നിവരടങ്ങിയ ആദ്യ സംഘത്തിന് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കിയത് തങ്ങള്‍ ആഘോഷമാക്കുന്നുവെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. 2500 പേരെയും സ്വാഗതം ചെയ്യുന്നു. ശാസ്ത്രജ്ഞരുടെയും അറിവിന്റെയും കഴിവുള്ള ജനതയുടെയും മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിക്ഷേപകരുടെയും രാജ്യമാണ് യുഎഇ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

click me!