ഖത്തറില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്

Published : Jan 23, 2021, 11:36 PM IST
ഖത്തറില്‍  251 പേര്‍ക്ക് കൂടി കൊവിഡ്

Synopsis

248 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,48,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ദോഹ: ഖത്തറില്‍ 251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 121 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 1,44,740 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍  219 പേര്‍ സ്വദേശികളും 32 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.

248 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,48,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3,784 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. പുതിയതായി 3,159 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 1,347,631 ആയി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു