ഒമാനില്‍ കൊവിഡ് ബാധിച്ച് 26 വയസുകാരന്‍ മരിച്ചു

By Web TeamFirst Published May 7, 2020, 10:40 PM IST
Highlights

അഞ്ച് സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഒന്‍പത് വിദേശികളുമാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതുവരെ 2958 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു വിദേശികൂടി മരിച്ചു. ചികിത്സയിലായിരുന്ന 26 വയസുകാരനാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ്  അല്‍ സൈദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ഒമാനിലെ കൊവിഡ് മരണ സംഖ്യ 14 ആയി. അതേസമയം മത്രാ വിലായത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. 

അഞ്ച് സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഒന്‍പത് വിദേശികളുമാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതുവരെ 2958 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മത്രാ വിലായത്തിലെ രോഗികളുടെ എണ്ണം  കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈദി  പറഞ്ഞു. ഇതുവരെ അര ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പരിശോധന നടത്തിയത്. 

click me!