ഒമാനില്‍ കൊവിഡ് മുക്തി നിരക്ക് ഉയരുന്നു; ഇന്ന് 263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published : Aug 11, 2020, 04:31 PM IST
ഒമാനില്‍ കൊവിഡ് മുക്തി നിരക്ക് ഉയരുന്നു; ഇന്ന് 263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Synopsis

12 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒമാനില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 533 ആയി.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് മുക്തി നിരക്കില്‍ വര്‍ധന. ചൊവ്വാഴ്ച 596 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 76720 ആയി. 

263 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82050 ആയി ഉയര്‍ന്നു. 12 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒമാനില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 533 ആയി. 458 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 164 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

യുഎഇയില്‍ ഇന്നും പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു