അഴിമതി; സൗദിയില്‍ പ്രവാസികളുള്‍പ്പെടെ 271 പേര്‍ അറസ്റ്റില്‍

Published : Oct 09, 2021, 05:41 PM IST
അഴിമതി; സൗദിയില്‍ പ്രവാസികളുള്‍പ്പെടെ 271 പേര്‍ അറസ്റ്റില്‍

Synopsis

കൈക്കൂലി വാങ്ങുക, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ 10,392 പരിശോധനകള്‍ക്കും നിരവധി അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്.

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി നടത്തിയതിനും കൂട്ടുനിന്നതിനും സ്വദേശികളും പ്രവാസികളുമടക്കം 271 പേര്‍ അറസ്റ്റില്‍. മറ്റ് 639 പേര്‍ക്കെതിരെ കൂടി അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തുകയാണ്. പ്രതിരോധം, ആഭ്യന്തരം, നാഷണല്‍ ഗാര്‍ഡ്‌സ്, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. 

കൈക്കൂലി വാങ്ങുക, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ 10,392 പരിശോധനകള്‍ക്കും നിരവധി അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. സംശയം തോന്നുന്ന അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക ഇടപാടുകള്‍ 980 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കുകയോ 980@nazaha.gov.sa എന്ന ഇ മെയില്‍ ഐഡിയില്‍ അറിയിക്കുക 0114420057 എന്ന നമ്പറില്‍ ഫാക്‌സ് അയയ്ക്കുകയോ ചെയ്യണമെന്ന് ജനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ