ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 277 പേര്‍ക്കെതിരെ നടപടി

By Web TeamFirst Published Jun 22, 2021, 11:50 PM IST
Highlights

കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍ 271 പേരും പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തു. 

ദോഹ: കൊവിഡ് നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ ശക്തമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍ 271 പേരും പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തു. വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്‍തതിനാണ് ഒരാള്‍ പിടിയിലായത്. ഇപ്പോഴത്തെ നിബന്ധനകള്‍ പ്രകാരം കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഒരുമിച്ച് യാത്രാ അനുമതിയുള്ളത്. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. 

click me!