നാട്ടിൽ നിന്നെത്തി 4 മാസം മാത്രം, കണ്ടെത്തിയത് അവശ നിലയിൽ; അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Jan 03, 2026, 08:01 PM IST
mohammed rafique

Synopsis

യുവാവിനെ താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. 6 വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മുഹമ്മദ് റഫീക്ക് നാട്ടില്‍ നിന്നും 4 മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. 

അബുദാബി: കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. ഖലീഫ സിറ്റിയില്‍ എയര്‍പോര്‍ട്ട് റോഡരികിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് റഫീക്കാണ് (28)മരണപ്പെട്ടത്. താമസ സ്ഥലത്ത് അവശ നിലയില്‍ കാണപ്പെട്ട റഫീക്കിനെ എന്‍എംസി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മഞ്ചേശ്വരം എംഎല്‍എ; എ.കെ.എം അഷറഫിന്റെ ഇളയുപ്പ മോനുവെന്ന അബ്ദുറഹിമാന്റെയും നഫീസയുടെയും മകനാണ് റഫീക്.

തഫ്‌സീറ, തസ്‌കീന, അഫ്‌സാന എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമം കെഎംസിസി പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്. ആറ് വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന റഫീക് നാട്ടില്‍ നിന്നും 4 മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഏക മകന്റെ മരണം മാതാപിതാക്കളെയും കുടുംബക്കാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രത്തിന്റെ ഭാഗമായി എംഎ യുസഫലി, മറ്റാര്‍ക്കും ലഭിക്കാത്ത നേട്ടം, ലുലു ഗ്രൂപ്പ് ചെയര്‍മാന് കുവൈത്തിന്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി
കരാർ നിയമക്കുരുക്കിൽ; പാസ്പോർട്ട് സേവന കരാറുകൾ റദ്ദാക്കിയതോടെ അൽഹിന്ദിന് തിരിച്ചടി